മെല്ലെ പൂക്കും മലരേ

മെല്ലെ പൂക്കും മലരേ
മുന്നിൽ മിന്നും അഴകേ
നിന്നെ കാണാൻ ഇതിലേ
വന്നു ഞാൻ നിന്നരികേ
പൊട്ടുതൊട്ട നെറ്റിത്തടത്തിൽ
തൊട്ടുരുമ്മും തങ്കവെയിലായ്
തൊട്ടടുത്തുതന്നെ ഞാനും നിന്നോട്ടേ
ചെണ്ടുമല്ലിപ്പൂവിൻ കുരുന്നേ
ചുണ്ടിലൂറും ചെല്ലച്ചിരിയും...
കണ്ടു കണ്ടു നിന്നെ കണ്ണിൽ വച്ചോട്ടേ ഓ
(മെല്ലെ പൂക്കും മലരേ)

കാണുന്നതെല്ലാം നിൻ കാതരഭാവങ്ങൾ
കനവാകെ നീ ചൊല്ലും കളിചിരിമേളങ്ങൾ
കയ്യെത്തും ദൂരത്തെ.. പുലരികൾ ഓരോന്നിൽ
കാതോരം നീ പാടി.. പരിഭവരാഗങ്ങൾ
മാരിവില്ലുപോലെ എന്റെ മോഹമാകെയും
നിറമാർന്നു നിൽക്കയാണു നിന്നെ സ്വന്തമാക്കുവാൻ
മഴപൊഴിയണപോലെ നിൻ ,,
മൊഴി നിറയുമി വേളയിൽ
മധുരിക്കും പുഴയായ് ഒഴുകീ ഞാൻ
മെല്ലെ പൂക്കും മലരേ
മുന്നിൽ മിന്നും അഴകേ...
ഹോയ്യാ ഹോ...ഹോയ്യാ ഹോ...

അകതാരിൽ നീങ്ങുന്നു.. മൂകവിഷാദങ്ങൾ
അകലങ്ങൾ തീരാനീ... ആർദ്രവസന്തങ്ങൾ
അതിലോലം ചൊല്ലീ നീ... ആത്മ സ്വകാര്യങ്ങൾ
അറിയുന്നതെല്ലാം നിൻ സ്നേഹ സുഗന്ധങ്ങൾ
ഇത്രനാളുമെന്തിനിത്ര മാറിനിന്നു നീ..
ഒരു ചൈത്രവേണുപോലെ ദൂരെ മൂളി നിന്നു നീ
തളിരിലയിൽ പെയ്യുമീ ഹിമകണമാണെൻ മനം
പ്രണയത്തിൻ പനിനീർത്തേൻ പൂവേ

മെല്ലെ പൂക്കും മലരേ
മുന്നിൽ മിന്നും അഴകേ...
പൊട്ടുതൊട്ട നെറ്റിത്തടത്തിൽ
തൊട്ടുരുമ്മും തങ്കവെയിലായ്
തൊട്ടടുത്തുതന്നെ ഞാനും നിന്നോട്ടേ
ചെണ്ടുമല്ലിപ്പൂവിൻ കുരുന്നേ
ചുണ്ടിലൂറും ചെല്ലച്ചിരിയും...
കണ്ടു കണ്ടു നിന്നെ കണ്ണിൽ വച്ചോട്ടേ ഓ
(മെല്ലെ പൂക്കും മലരേ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mella pookkum malare

Additional Info

Year: 
2015

അനുബന്ധവർത്തമാനം