കണ്ണന്റെ കരളിലെ

ആ ആ ആ ആ
തനന ധീം തനന ധീം
തനന ധീം തനന ധീം

കണ്ണന്റെ കരളിലെ മന്ദാരപ്പൂവേ
രാധേ മധുമതി രാധേ (2 )
ഓടക്കുഴല്‍ നാദ രാഗബ്രഹ്മത്തില്‍
കോരിത്തരിക്കുന്ന രാധേ
മന്മഥലീലതന്‍ മാദകസ്വപ്നങ്ങള്‍
ചിത്തത്തില്‍ താരാട്ടും രാധേ
രാധേ പ്രിയ സഖി രാധേ
കണ്ണന്റെ കരളിലെ മന്ദാരപ്പൂവേ
രാധേ മധുമതി രാധേ

ഗോപകന്യകള്‍ തന്‍ കണ്മണിയാം
ഉണ്ണിക്കാര്‍വര്‍ണ്ണന്‍ തന്നുടെ സുസ്മിതത്തില്‍ (2)
കാളിന്ദിതടത്തിലെ ആരാമപ്പൊയ്കയില്‍
കാളിന്ദിതടത്തിലെ ആരാമപ്പൊയ്കയില്‍
നീരാടി നില്‍ക്കുന്ന രാധേ
കണ്ണനില്ലെങ്കില്‍ രാധയുമില്ലല്ലോ
കണ്ണനെക്കൂടാതെ ജീവിതമില്ലല്ലോ
എന്നിട്ടും വിരഹിണിയായി രാധ
കണ്ണനെ പിരിയുകയായി
കണ്ണന്റെ കരളിലെ മന്ദാരപ്പൂവേ
രാധേ മധുമതി രാധേ

ആ ആ ആ

കണ്ണന്റെപീയൂഷം മോന്തിക്കുടിച്ചവള്‍
നിർ‌വൃതിയടയുകയായി(2)
കണ്ണന്റെ വിഗ്രഹം അകതാരില്‍ സൂക്ഷിച്ചു
സായൂജ്യമടയുകയായി
കണ്ണനില്ലെങ്കില്‍ രാധയുമില്ലല്ലോ
കണ്ണനെക്കൂടാതെ ജീവിതമില്ലല്ലോ
എന്നിട്ടും വിരഹിണിയായി രാധ
കണ്ണനെ പിരിയുകയായി
(കണ്ണന്റെ കരളിലെ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
kanannte karalile

Additional Info

Year: 
2013
Lyrics Genre: