ദി ടൈഗർ
Actors & Characters
Actors | Character |
---|---|
ഡി ഐ ജി ചന്ദ്രശേഖരൻ ഐ പി എസ് | |
ജോൺ വർഗ്ഗീസ് | |
സുബൈദ അഹമ്മദ് | |
സുഹറ അഹമ്മദ് | |
വിവേകം അഹമ്മദ് സാഹിബ് | |
മുഖ്യമന്ത്രി | |
ഡി വൈ എസ് പി ജോസഫ് പോത്തൻ | |
ജ്ഞാനശേഖര വർമ്മ ഐ പി എസ് | |
വർക്കിച്ചൻ നരിമറ്റത്തിൽ | |
സുദേവ് സച്ചിദാനന്ദ് ഐ പി എസ് / മുസാഫിർ | |
കസ്റ്റംസ് അസിസ്റ്റന്റ് കളക്ടർ വേണുഗോപാൽ | |
മാത്യൂ മോനായി വർഗ്ഗീസ് | |
കമ്മീഷണർ രജത് നായിഡു | |
ചെറിയാൻ തുണ്ടിയിൽ ഐ പി എസ് | |
രാജൻ മഞ്ഞൂരാൻ ഐ.പി.എസ് | |
വർഗ്ഗീസ് | |
സി ആർ മേനോൻ | |
മാങ്കുന്നേൽ സതീഷ് | |
കിഷോർ | |
എസ് പി ശക്തിവേൽ | |
യൂസഫ് ഖാൻ | |
ഹാരിസ് ഖാൻ | |
ഇൻസ്പെക്ടർ നാസർ | |
പ്രതിപക്ഷ നേതാവ് | |
സ്റ്റീഫൻ | |
Main Crew
കഥ സംഗ്രഹം
- രാജ് മോഹൻ ഉണ്ണിത്താന്റെ ആദ്യ ചിത്രം
സംസ്ഥനത്തിന്റെ വിജിലൻസ് ഡയറക്ടറായ ജ്ഞാനശേഖര വർമ്മ ഒരു പ്രസ് കോണ്ഫരൻസിൽ, സംസ്ഥാനത്തെ അഴിമതിയുടെ 60% നടക്കുന്നത് റവന്യൂ ഡിപ്പാർട്ട്മെന്റിലാണെന്നും അതിൽ പലതിനും രാജ്യവിരുദ്ധ ശക്തികൾക്കും ഹവാലാ ഇടപാടുകാർക്കും പങ്കാളിത്തമുണ്ടെന്നും വെളിപ്പെടുത്തുന്നു. സ്ഫോടനാത്മകമായ ഈ വെളിപ്പെടുത്തലിനു പിറകെ മുഖ്യമന്ത്രി അദ്ദേഹത്തെ വിളിച്ച് വരുത്തി വിശദീകരണം ചോദിക്കുന്നു. ആ സമയം അവിടെയെത്തുന്ന എം പിയും ബിസിനസ്സുകാരനുമായ ജോണ് വർഗ്ഗീസുമായി ജ്ഞാനശേഖര വർമ്മ ഉരസുന്നു. തന്റെ തറവാട്ട് വീട്ടിലേക്ക് പോയ വർമ്മ ആ രാത്രി കൊല്ലപ്പെടുന്നു. പോലീസ് അതൊരു ആത്മഹത്യയായി കണക്കാക്കുന്നുവെങ്കിലും, വിവാദ വെളിപ്പെടുത്തലിനെ തുടർന്നുള്ള അദ്ദേഹത്തിന്റെ മരണം ഒരു ചർച്ചാവിഷമാകുന്നു. അതോടെ മുഖ്യമന്ത്രി അന്വേഷണ ചുമതല ചന്ദ്രശേഖരൻ ഐ പി എസ്സിനെ ഏൽപ്പിക്കുന്നു. പ്രാഥമികമായ അന്വേഷണത്തിൽ തന്നെ വർമ്മയുടെ മരണം കൊലപാതകമാണെന്ന് ചന്ദ്രശേഖരൻ കണ്ടെത്തുന്നു. അതിനിടയിൽ ചന്ദ്രശേഖരന്റെ മേലുദ്യോഗസ്ഥൻ മാഞ്ഞൂരാൻ, ചന്ദ്രശേഖരനെ റോയിലെ ഉദ്യോഗസ്ഥനെ പരിചയപ്പെടുത്തുന്നു. ഉന്നതങ്ങളിൽ നുഴഞ്ഞു കയറുന്ന മുസാഫിർ എന്ന ഒരു ഭീകരന്റെ വിവരമാണ് ചന്ദ്രശേഖരന് ലഭിക്കുന്നത്. കേരളം കേന്ദ്രമായി പ്രവർത്തിക്കുന്ന അയാളാവും വർമ്മയുടെ കൊലപാതകത്തിന് പിന്നിൽ എന്ന് അവർ സംശയിക്കുന്നു. ജപ്പാൻ പര്യടനത്തിനു പോയ റവന്യൂ മന്ത്രി വർക്കിച്ചൻ നരിമറ്റം രഹസ്യമായി കൊച്ചിയിൽ ലാൻഡ് ചെയ്യുന്നു. ഇത് മണത്തറിയുന്ന ഇഷ്യാവിഷൻ റിപ്പോർട്ടർ സുഹറ അഹമ്മദ്, അയാളെ രഹസ്യമായി പിന്തുടരുന്നു. വർക്കിച്ചൻ അതീവ രഹസ്യമായി ജോണ് വർഗ്ഗീസിന്റെ അനിയൻ മോനായിയുടെ സ്യൂട്ട് റൂമിൽ എത്തുന്നു. എന്നാൽ സുഹറയും സഹായി കിഷോറും അവരുടെ സംഭാഷണം അതിവിദഗ്ദ്ധമായി ഒളി ക്യാമറയിലൂടെ റെക്കോർഡ് ചെയ്യുന്നു. അത് ടെലികാസ്റ്റ് ചെയ്യുന്നതിന് മുന്നേ വർക്കിച്ചനു അതിനെക്കുറിചുള്ള വിവരം ലഭിക്കുന്നു. ചാനലു വഴി അവരത് ബ്ലാക്കൗട്ട് ചെയ്യിക്കുന്നു. ഇതറിയുന്ന സുഹറ അത് പരസ്യമാക്കാൻ തീരുമാനിക്കുന്നു. അതിനിടയിൽ അവൾക്ക് ഹാരിസിന്റെ ഫോണ് കോൾ ലഭിക്കുന്നു. തിടുക്കത്തിൽ കിഷോറിനേയും കൂട്ടി എവിടേക്കോ പോകുന്നു. സുഹറയേയും കിഷോറിനെയും കാണാതാകുന്നു. അവരെ കണ്ടെത്താനായി പത്രക്കാർ പ്രക്ഷോഭം തുടങ്ങുന്നു. അവരുടെ ആവശ്യപ്രകാരം മുഖ്യമന്ത്രി സുഹറയുടെ തിരോധാനത്തിന്റെ കേസും ചന്ദ്രശേഖരനെ ഏൽപ്പിക്കുന്നു. അത് കൂടാതെ അഴിമതിക്കാരനായ ജോസഫ് പോത്തനെ ചന്ദ്രശേഖരന്റെ അന്വേഷണ സംഘത്തിലേക്ക് മുഖ്യമന്ത്രി നിർബന്ധപൂർവ്വം ചേർക്കുന്നു. അന്വേഷണത്തിനായി സുഹറയുടെ വീട്ടിലെത്തുന്ന ചന്ദ്രശേഖറും സംഘവും സുഹറ ജപ്പാൻ എംബസിക്ക് അയച്ച ഇ-മെയിൽ കണ്ടെത്തുന്നു. പിന്നീട് സുഹറയുടെ ഫോണിലേക്ക് വന്ന കോളുകൾ പരിശോധിക്കുന്ന അവർ ഹാരിസിന്റെ കോളുകൾ ശ്രദ്ധിക്കുന്നു. എസ് ടി ഡി ബൂത്തുകളിൽ നിന്നുമാണീ കോളുകൾ വിളിച്ചത് എന്ന് മനസ്സിലാക്കുന്ന അവർ ആ ബൂത്തുകളിൽ പോയി പരിശോധന നടത്തുന്നു. ഒരു സ്ഥലത്ത് നിന്നും അവർക്ക് ഹാരിസ് മറന്നു വച്ച ജോണ് വർഗ്ഗീസ് കവർ സ്റ്റോറിയായുള്ള ഒരു മാഗസിൻ ലഭിക്കുന്നു. അഅതിൽ സുഹറയുടെ ഫോണ് നമ്പറും ഉണ്ടായിരുന്നു. അതിനിടയിൽ കോടനാട്ടിലെ കാട്ടിൽ നിന്നും അതിഗുരുതരമായി പരിക്കേറ്റ സുഹറാ അഹമ്മദിനെ കണ്ടെടുക്കുന്നു. സുഹറയുമായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് പുറപ്പെടുന്ന ചന്ദ്രശേഖരനും സംഘത്തിനുമെതിരെ ആക്രമണമുണ്ടാകുന്നു. സുഹറയെ കണ്ടെത്തിയ വിവരം അതീവ രഹസ്യമാക്കി വച്ചിട്ടും മുഖ്യമന്ത്രി വിവരം അറിയുന്നു. സുഹറയെ ജോണ് വർഗ്ഗീസിന്റെ ഉടമസ്ഥതയിലുള്ള ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യാൻ മുഖ്യമന്ത്രി നിർദ്ദേശിക്കുന്നു. സുഹറയുടെ ബോധം തെളിയാതെ ചന്ദരശേഖരനും സംഘത്തിനും അന്വേഷണം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കാതെ വരുന്നു. അതേ സമയം ചില മരുന്നുകൾ കുത്തി വച്ച് സുഹറയെ പതിയെ പതിയെ കൊല്ലുവാനുള്ള പദ്ധതി ജോണ് വർഗ്ഗീസ് തയ്യാറാക്കുന്നു. അതിനായി തന്റെ വലം കൈ സ്റ്റീഫനെ നിയോഗിക്കുന്നു. ഹാരിസ് മറന്ന് വച്ച മാഗസിനിൽ രത്നഗിരിയിൽ ജോണ് വർഗ്ഗീസിന്റെ ഉടമസ്ഥതയിലുള്ള ഒരു കെമിക്കൽ ഫാക്ടറിയുടെ പേരു അടയാളപ്പെടുത്തിയിരിക്കുന്നത് കാണുന്ന ചന്ദ്രശേഖർ തന്റെ അന്വേഷണം രത്നഗിരിയെ ചുറ്റിപ്പറ്റിയാക്കുന്നു. രത്നഗിരി എസ് പി ശക്തിവേൽ, ജോണ് വർഗ്ഗീസിനു മുന്നേ ആ ഫാക്ടറിയുടെ ഉടമസ്ഥാവകാശം ഹവാല ഡീലറായിരുന്ന യൂസഫ് ഖാനായിരുന്നുവെന്നും അയാളെ കാണുവാനില്ല എന്നും അറിയിക്കുന്നു. സുഹറയെ കണ്ടെത്തിയെ കാടിനുള്ളിലേക്ക് അവർ അന്വേഷണം വ്യാപിപ്പിക്കുന്നു. ആ അന്വേഷണത്തിനൊടുവിൽ കാട്ടിനുള്ളിൽ നിന്നും കത്തിക്കരിഞ്ഞ രണ്ടു ശവശരീരങ്ങൾ അവർക്ക് ലഭിക്കുന്നു. അതിലൊന്ന് യൂസഫ് ഖാന്റേതും മറ്റേത് കിഷോറിന്റെതുമാണ് എന്നവർ മനസ്സിലാക്കുന്നു. ഹാരിസിന്റെ ഫ്ലാറ്റ് സെർച്ച് ചെയ്ത ശക്തിവേലിനു ഹാരിസിന്റെയും സുഹറയുടേയും ചിത്രങ്ങളുള്ള കോളേജ് മാഗസിൻ ലഭിക്കുന്നു. അവർ തമ്മിലുള്ള ബന്ധം മനസ്സിലാക്കുന്ന അവർ ഹാരിസിനെ കണ്ടെത്താനുള്ള ശ്രമം തുടങ്ങുന്നു. ഒടുവിൽ ഹാരിസിന്റെ ഒളിസ്ഥലത്തു നിന്നും അവരവനെ പിടികൂടുന്നു. ബിസിനസ് സംബന്ധമായി യൂസഫ് ഖാന് ജോണ് വർഗ്ഗീസുമായി ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും, ഖാൻ ജോണ് വർഗ്ഗീസിനെ കാണുവാൻ കോടനാട്ടെ കാട്ടിൽ പോകുന്നതും ഹാരിസ് സുഹറയെ അറിയിച്ചിരുന്നു. ഹാരിസ് എത്തുന്നതിനു മുന്നേ തന്നെ സുഹറയും കിഷോറും അവിടെ എത്തുകയും ജോണ് വർഗ്ഗീസിന്റെ സങ്കേതം കണ്ടെത്തുകയും ചെയ്യുന്നു. സുഹറയെ അന്വേഷിച്ച് പോയ ഹാരിസ് കാണുന്നത് കിഷോറും സുഹറയും ജോണ് വർഗ്ഗീസിന്റെ പിടിയിൽ അകപ്പെടുന്നതാണ്. കിഷോറിനെ പെട്രോളിൽ കുളിപ്പിച്ച് സുഹറയെ ഭയപ്പെടുത്തി വർക്കിച്ചനെ സംബന്ധിച്ച വീഡിയോ ടേപ്പ് കരസ്ഥമാക്കാനായിരുന്നു ജോണ് വർഗ്ഗീസിന്റെ ശ്രമം. എന്നാൽ അതിനു സുഹറ വഴങ്ങാതിരുന്നപ്പോൾ അവളെ കൊല്ലാൻ തുനിയുന്ന ജോണ് വർഗ്ഗീസിനെ തള്ളിമാറ്റി, സുഹറയെ രക്ഷപ്പെടാൻ കിഷോർ അനുവദിക്കുന്നു. ജോണ് വർഗ്ഗീസിന്റെ വെടിയേറ്റ് കിഷോർ മരിക്കുന്നു. അത് കണ്ട് ഭയന്നോടുന്ന സുഹറ ആഴത്തിലേക്ക് വീഴുന്നു. പകുതി ബോധത്തിലുള്ള സുഹറയുമായി സംസാരിക്കാൻ ശ്രമിക്കുന്ന ചന്ദ്രശേഖറിന്, വീഡിയോ ടേപ്പ് ഒളിപ്പിച്ച് വച്ചിരിക്കുന്ന സ്ഥലത്തെക്കുറിച്ച് സൂചന ലഭിക്കുന്നു. ഇതറിയുന്ന ജോണ് വർഗ്ഗീസും സംഘവും സുഹറയെ കൊലപ്പെടുത്താൻ തീരുമാനിക്കുന്നു. ആ ദൗത്യത്തിനായി ഹോസ്പിറ്റലിൽ എത്തുന്ന സ്റ്റീഫനെ ചന്ദ്രശേഖർ തടയുന്നു. സുഹറയുടെ മുറി പരിശോധിക്കുന്ന ചന്ദ്രശേഖറിനു ആ ടേപ്പ് ലഭിക്കുന്നു. ആ തെളിവിന്റെ ബലത്തിൽ ചന്ദ്രശേഖർ മന്ത്രി വർക്കിച്ചൻ നരിമറ്റത്തിലിനെ അറസ്റ്റ് ചെയ്യുന്നു. യൂസഫ് ഖാനെ കൊന്ന സമയം ജോണ് വർഗ്ഗീസിനൊപ്പം മുസാഫിറും ഉണ്ടെന്ന് വർക്കിച്ചനിൽ നിന്നും അവർ മനസ്സിലാക്കുന്നു.
Audio & Recording
ചമയം
Video & Shooting
സംഗീത വിഭാഗം
Production & Controlling Units
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
തീം മ്യൂസിക് -ടൈഗർ |
ഇഷാൻ ദേവ് | ||
2 |
കാളിയ വിഷധര |
ഇഷാൻ ദേവ് | ഇഷാൻ ദേവ് |
Contributors | Contribution |
---|---|
കൂടുതൽ വിവരങ്ങൾ ചേർത്തു |