ടി ഹരിഹരൻ
കോഴിക്കോട് സ്വദേശി. ഹരിഹരന്റെ അച്ഛൻ മാധവൻ നമ്പീശൻ ശാസ്ത്രീയസംഗീതാധ്യപകനായിരുന്നു. ഹരിഹരൻ ആറാംക്ലാസിൽ പഠിക്കുമ്പോൾ അച്ഛൻ മരണമടഞ്ഞു. തുടർന്ന് ചിത്രകാരനായിരുന്ന അമ്മാവനായിരുന്നു രക്ഷിതാവ്. അച്ഛനിൽ നിന്നും അമ്മാവനിൽ നിന്നുമൊക്കെ സംഗീതമുൾപ്പടെയുള്ള കലകളൊക്കെ അഭ്യസിച്ച ഹരിഹരൻ ചെറിയ ക്ലാസുകളിൽത്തന്നെ അഭിനയവും പാട്ടുമൊക്കെ തുടങ്ങി വച്ചു. ഹരിഹരൻ സ്കൂളിൽ പഠിക്കുമ്പോൾ കാർട്ടൂണിസ്റ്റ് പി.കെ. മന്ത്രിയായിരുന്നു ചിത്രകലാധ്യാപകൻ. അദ്ദേഹത്തിന്റെ നിർദേശപ്രകാരം മാവേലിക്കര ഫൈൻ ആർട്സ് സ്കൂളിൽ ചേർന്നു. അവിടെ അഞ്ചുകൊല്ലത്തെ കോഴ്സാണെങ്കിലും ഒരു കൊല്ലം കൊണ്ട് അത് അവസാനിപ്പിച്ച് കോഴിക്കോട് യൂണിവേഴ്സൽ കോളേജിൽ ചേർന്നു രണ്ടുകൊല്ലംകൊണ്ട് ഡിപ്ലോമനേടി. താമരശ്ശേരി ഒരു സ്കൂളിൽ ജോലിയും നേടി.പ്രീഡിഗ്രിക്ക് കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ പഠിക്കുന്നകാലത്ത് നഗരത്തിലെ നാടകസംഘങ്ങളുമായി ബന്ധപ്പെടാൻ കഴിഞ്ഞിരുന്നു,കോഴിക്കോടിന്റെ നാടകലോകത്ത് നിന്നും സിനിമാതാരം ബഹദൂറുമായുള്ള പരിചയമാണ് ഹരിഹരന്റെ ജീവിതത്തിൽ മാറ്റം വരുത്തിയത്. ബഹദൂറിന്റെ നാടകട്രൂപ്പിൽ ചേർന്ന ഹരിഹരൻ സ്ക്രിപ്റ്റ് സഹായിയായും അഭിനേതാവായും രാജ്യത്ത് പലസ്ഥലത്തും സഞ്ചരിച്ചു.
അഭിനേതാവും ഗായകനുമാകാനായി 1964ൽ ചെന്നൈക്ക് വണ്ടി കയറിയ ഹരിഹരൻ 965-ലാണ് സിനിമയിലെത്തുന്നത്. ബഹദൂറിന്റെ നിർദ്ദേശപ്രകാരം സംവിധായകൻ പി ബി ഉണ്ണിയുടെ സഹായി ആയാണ് സിനിമയിൽ തുടക്കമിടുന്നത്. രാഗിണി എന്ന ചിത്രമായിരുന്നു ആദ്യത്തേത്. തുടർന്ന് സത്യൻമാഷ് അഭിനയിച്ച തളിരുകൾ, എൻ ജി ഒ എന്നീ ചിത്രങ്ങളുടെ സംവിധാന സഹായിയായി. സത്യന്മാഷ്, പ്രേംനസീർ എന്നിവർ ഹരിഹരന് ഏറെ പ്രോത്സാഹനം നൽകി. പി ബി ഉണ്ണി മുതൽ എം കൃഷ്ണൻനായർ വരെ ഒൻപതോളം സംവിധായകരുടെ കൂടെ പതിനഞ്ചിലധികം സിനിമകളിൽ സഹ സംവിധായകനായി പ്രവർത്തിച്ചതിനുശേഷമാണ് ഹരിഹരൻ സ്വതന്ത്ര സംവിധായകനാകുന്നത്. 1973-ൽ റിലീസ് ചെയ്ത ലേഡീസ് ഹോസ്റ്റൽ ആയിരുന്നു ആദ്യ ചിത്രം. പ്രേംനസീർ നായകനായ ഈ മുഴുനീള ഹാസ്യചിത്രം വൻ പ്രദർശന വിജയം നേടി. തുടർന്ന് പ്രേംനസീർ, മധു എന്നിവരെ നായകരാക്കി ധാരാളം വിജയചിത്രങ്ങൾ ഹരിഹരൻ സംവിധാനം ചെയ്തു. 1979-ൽ ഹരിഹരൻ സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രമായ ശരപഞ്ചരത്തിലൂടെയാണ് മലയാളത്തിന്റെ ആക്ഷൻ ഹീറോയായിമാറിയ ജയൻ മുൻനിര നായകനാകുന്നത്. കുട്ടിക്കാലത്ത് തന്നെ സംഗീതം അഭ്യസിച്ചതിനാൽ തന്റെ ഏഴാമത്തെ വരവ് എന്ന ചിത്രത്തിൽ സംഗീതസംവിധാനവും ഒപ്പം ഗാനരചനയും നിർവ്വഹിച്ചു. 1978ൽ ഐവി ശശി സംവിധാനം ചെയ്ത ഈ മനോഹരതീരമെന്ന സിനിമയിൽ ഒരു ക്ലബ് ഗായകനായി വേഷമിട്ടു.
ഹരിഹരൻ അൻപതിലധികം സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. അവയിൽ മിക്കതും പ്രദർശനവിജയം നേടിയതിനോടൊപ്പം നിരൂപക പ്രശംസകൂടി നേടിയവയാണ്. വളർത്തുമൃഗങ്ങൾ, പഞ്ചാഗ്നി, നഖക്ഷതങ്ങൾ, ഒരുവടക്കൻ വീരഗാഥ, സർഗ്ഗം, പരിണയം, എന്നു സ്വന്തം ജാനകിക്കുട്ടി എന്നീ ചിത്രങ്ങൾ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യൻ പനോരമ വിഭാഗത്തിൽ പ്രദർശിപ്പിച്ചവയാണ്. 1992ൽ സർഗ്ഗം, 1994ൽ പരിണയം, 2009ൽ പഴശ്ശിരാജ എന്നീ ചിത്രങ്ങൾക്ക് മികച്ച സംവിധായകനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചിട്ടുണ്ട്. എം ടി വാസുദേവൻ നായരും ഹരിഹരനും ഒത്തു ചേർന്നപ്പോൾ ആ കൂട്ടുകെട്ടിൽ മലയാളത്തിന് മറക്കാനാവാത്ത ചലച്ചിത്ര കാവ്യങ്ങളുണ്ടായി. ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച ആയിരുന്നു ഈ കൂട്ടുകെട്ടിൽ പിറന്ന ആദ്യ ചിത്രം. എം ടിയുടെ പതിനൊന്ന് തിരക്കഥകൾക്കാണ് ഹരിഹരൻ ദൃശ്യഭാഷ്യമൊരുക്കിയത്. അദ്ദേഹം സിനിമാപ്രവർത്തനം തുടങ്ങിയിട്ട് 2017ൽ 50 വർഷം പൂർത്തിയായി..
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്ഷം |
---|
ചിത്രം | തിരക്കഥ | വര്ഷം |
---|---|---|
ചിത്രം ഏഴാമത്തെ വരവ് | തിരക്കഥ എം ടി വാസുദേവൻ നായർ | വര്ഷം 2013 |
ചിത്രം കേരളവർമ്മ പഴശ്ശിരാജ | തിരക്കഥ എം ടി വാസുദേവൻ നായർ | വര്ഷം 2009 |
ചിത്രം മയൂഖം | തിരക്കഥ ടി ഹരിഹരൻ | വര്ഷം 2005 |
ചിത്രം പ്രേം പൂജാരി | തിരക്കഥ ഡോ ബാലകൃഷ്ണൻ | വര്ഷം 1999 |
ചിത്രം എന്ന് സ്വന്തം ജാനകിക്കുട്ടി | തിരക്കഥ എം ടി വാസുദേവൻ നായർ | വര്ഷം 1998 |
ചിത്രം പരിണയം | തിരക്കഥ എം ടി വാസുദേവൻ നായർ | വര്ഷം 1994 |
ചിത്രം സർഗം | തിരക്കഥ ടി ഹരിഹരൻ | വര്ഷം 1992 |
ചിത്രം തമ്പുരാൻ | തിരക്കഥ | വര്ഷം 1991 |
ചിത്രം ഒളിയമ്പുകൾ | തിരക്കഥ ഡെന്നിസ് ജോസഫ് | വര്ഷം 1990 |
ചിത്രം ഒരു വടക്കൻ വീരഗാഥ | തിരക്കഥ എം ടി വാസുദേവൻ നായർ | വര്ഷം 1989 |
ചിത്രം ആരണ്യകം | തിരക്കഥ എം ടി വാസുദേവൻ നായർ | വര്ഷം 1988 |
ചിത്രം അമൃതം ഗമയ | തിരക്കഥ എം ടി വാസുദേവൻ നായർ | വര്ഷം 1987 |
ചിത്രം നഖക്ഷതങ്ങൾ | തിരക്കഥ എം ടി വാസുദേവൻ നായർ | വര്ഷം 1986 |
ചിത്രം പഞ്ചാഗ്നി | തിരക്കഥ എം ടി വാസുദേവൻ നായർ | വര്ഷം 1986 |
ചിത്രം വെള്ളം | തിരക്കഥ എം ടി വാസുദേവൻ നായർ | വര്ഷം 1985 |
ചിത്രം പൂമഠത്തെ പെണ്ണ് | തിരക്കഥ ടി ഹരിഹരൻ | വര്ഷം 1984 |
ചിത്രം വികടകവി | തിരക്കഥ ഡോ ബാലകൃഷ്ണൻ | വര്ഷം 1984 |
ചിത്രം വരന്മാരെ ആവശ്യമുണ്ട് | തിരക്കഥ ഡോ ബാലകൃഷ്ണൻ | വര്ഷം 1983 |
ചിത്രം എവിടെയോ ഒരു ശത്രു | തിരക്കഥ എം ടി വാസുദേവൻ നായർ | വര്ഷം 1982 |
ചിത്രം അങ്കുരം | തിരക്കഥ ടി ഹരിഹരൻ | വര്ഷം 1982 |
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
സിനിമ എഴുതാത്ത കഥ | കഥാപാത്രം | സംവിധാനം എ ബി രാജ് | വര്ഷം 1970 |
കഥ
ചിത്രം | സംവിധാനം | വര്ഷം |
---|
ചിത്രം | സംവിധാനം | വര്ഷം |
---|---|---|
ചിത്രം അയലത്തെ സുന്ദരി | സംവിധാനം ടി ഹരിഹരൻ | വര്ഷം 1974 |
ചിത്രം ലൗ മാര്യേജ് | സംവിധാനം ടി ഹരിഹരൻ | വര്ഷം 1975 |
ചിത്രം തോൽക്കാൻ എനിക്ക് മനസ്സില്ല | സംവിധാനം ടി ഹരിഹരൻ | വര്ഷം 1977 |
ചിത്രം യാഗാശ്വം | സംവിധാനം ടി ഹരിഹരൻ | വര്ഷം 1978 |
ചിത്രം ലാവ | സംവിധാനം ടി ഹരിഹരൻ | വര്ഷം 1980 |
ചിത്രം മുത്തുച്ചിപ്പികൾ | സംവിധാനം ടി ഹരിഹരൻ | വര്ഷം 1980 |
ചിത്രം പൂച്ചസന്യാസി | സംവിധാനം ടി ഹരിഹരൻ | വര്ഷം 1981 |
ചിത്രം അനുരാഗക്കോടതി | സംവിധാനം ടി ഹരിഹരൻ | വര്ഷം 1982 |
ചിത്രം സംസ്ക്കാരം | സംവിധാനം ടി ഹരിഹരൻ | വര്ഷം 1982 |
ചിത്രം പൂമഠത്തെ പെണ്ണ് | സംവിധാനം ടി ഹരിഹരൻ | വര്ഷം 1984 |
ചിത്രം സർഗം | സംവിധാനം ടി ഹരിഹരൻ | വര്ഷം 1992 |
ചിത്രം പ്രേം പൂജാരി | സംവിധാനം ടി ഹരിഹരൻ | വര്ഷം 1999 |
ചിത്രം മയൂഖം | സംവിധാനം ടി ഹരിഹരൻ | വര്ഷം 2005 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് മയൂഖം | സംവിധാനം ടി ഹരിഹരൻ | വര്ഷം 2005 |
തലക്കെട്ട് സർഗം | സംവിധാനം ടി ഹരിഹരൻ | വര്ഷം 1992 |
തലക്കെട്ട് പൂമഠത്തെ പെണ്ണ് | സംവിധാനം ടി ഹരിഹരൻ | വര്ഷം 1984 |
തലക്കെട്ട് സംസ്ക്കാരം | സംവിധാനം ടി ഹരിഹരൻ | വര്ഷം 1982 |
തലക്കെട്ട് അങ്കുരം | സംവിധാനം ടി ഹരിഹരൻ | വര്ഷം 1982 |
തലക്കെട്ട് മുത്തുച്ചിപ്പികൾ | സംവിധാനം ടി ഹരിഹരൻ | വര്ഷം 1980 |
തലക്കെട്ട് ലാവ | സംവിധാനം ടി ഹരിഹരൻ | വര്ഷം 1980 |
തലക്കെട്ട് ശരപഞ്ജരം | സംവിധാനം ടി ഹരിഹരൻ | വര്ഷം 1979 |
തലക്കെട്ട് യാഗാശ്വം | സംവിധാനം ടി ഹരിഹരൻ | വര്ഷം 1978 |
തലക്കെട്ട് സുജാത | സംവിധാനം ടി ഹരിഹരൻ | വര്ഷം 1977 |
തലക്കെട്ട് തോൽക്കാൻ എനിക്ക് മനസ്സില്ല | സംവിധാനം ടി ഹരിഹരൻ | വര്ഷം 1977 |
തലക്കെട്ട് അമ്മിണി അമ്മാവൻ | സംവിധാനം ടി ഹരിഹരൻ | വര്ഷം 1976 |
തലക്കെട്ട് പഞ്ചമി | സംവിധാനം ടി ഹരിഹരൻ | വര്ഷം 1976 |
തലക്കെട്ട് രാജയോഗം | സംവിധാനം ടി ഹരിഹരൻ | വര്ഷം 1976 |
തലക്കെട്ട് ലൗ മാര്യേജ് | സംവിധാനം ടി ഹരിഹരൻ | വര്ഷം 1975 |
തലക്കെട്ട് അയലത്തെ സുന്ദരി | സംവിധാനം ടി ഹരിഹരൻ | വര്ഷം 1974 |
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് മയൂഖം | സംവിധാനം ടി ഹരിഹരൻ | വര്ഷം 2005 |
തലക്കെട്ട് പൂമഠത്തെ പെണ്ണ് | സംവിധാനം ടി ഹരിഹരൻ | വര്ഷം 1984 |
തലക്കെട്ട് സംസ്ക്കാരം | സംവിധാനം ടി ഹരിഹരൻ | വര്ഷം 1982 |
തലക്കെട്ട് യാഗാശ്വം | സംവിധാനം ടി ഹരിഹരൻ | വര്ഷം 1978 |
നിർമ്മാണം
സിനിമ | സംവിധാനം | വര്ഷം |
---|---|---|
സിനിമ അനുരാഗം (പഴയത്) | സംവിധാനം മുത്തുരാമൻ | വര്ഷം |
ഗാനരചന
ടി ഹരിഹരൻ എഴുതിയ ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | സംഗീതം | ആലാപനം | രാഗം | വര്ഷം |
---|
ഗാനം | ചിത്രം/ആൽബം | സംഗീതം | ആലാപനം | രാഗം | വര്ഷം |
---|---|---|---|---|---|
ഗാനം ചുവരില്ലാതെ | ചിത്രം/ആൽബം മയൂഖം | സംഗീതം ബോംബെ രവി | ആലാപനം പി ജയചന്ദ്രൻ | രാഗം | വര്ഷം 2005 |
ഗാനം കാറ്റിനു സുഗന്ധമാണിഷ്ടം | ചിത്രം/ആൽബം മയൂഖം | സംഗീതം ബോംബെ രവി | ആലാപനം കെ ജെ യേശുദാസ് | രാഗം ഹിന്ദോളം | വര്ഷം 2005 |
ഗാനം കുപ്പിവള മുത്തുച്ചിപ്പിവള | ചിത്രം/ആൽബം ഏഴാമത്തെ വരവ് | സംഗീതം ടി ഹരിഹരൻ | ആലാപനം വിജിത | രാഗം | വര്ഷം 2013 |
ഗാനം ഈ നിലാവിൻ സ്മൃതിയിലൂറും | ചിത്രം/ആൽബം ഏഴാമത്തെ വരവ് | സംഗീതം ടി ഹരിഹരൻ | ആലാപനം കെ ജെ യേശുദാസ് | രാഗം | വര്ഷം 2013 |
ഗാനം കാട് പൂത്തേ കനവു പൂത്തേ | ചിത്രം/ആൽബം ഏഴാമത്തെ വരവ് | സംഗീതം ടി ഹരിഹരൻ | ആലാപനം കെ എസ് ചിത്ര | രാഗം | വര്ഷം 2013 |
ഗാനം ചന്ദനം മണക്കുന്ന കാട്ടിൽ | ചിത്രം/ആൽബം ഏഴാമത്തെ വരവ് | സംഗീതം ടി ഹരിഹരൻ | ആലാപനം ഉണ്ണി മേനോൻ | രാഗം | വര്ഷം 2013 |
സംഗീതം
ഗാനം | ചിത്രം/ആൽബം | രചന | ആലാപനം | രാഗം | വര്ഷം |
---|
ഗാനം | ചിത്രം/ആൽബം | രചന | ആലാപനം | രാഗം | വര്ഷം |
---|---|---|---|---|---|
ഗാനം ഈ നിലാവിൻ സ്മൃതിയിലൂറും | ചിത്രം/ആൽബം ഏഴാമത്തെ വരവ് | രചന ടി ഹരിഹരൻ | ആലാപനം കെ ജെ യേശുദാസ് | രാഗം | വര്ഷം 2013 |
ഗാനം കാട് പൂത്തേ കനവു പൂത്തേ | ചിത്രം/ആൽബം ഏഴാമത്തെ വരവ് | രചന ടി ഹരിഹരൻ | ആലാപനം കെ എസ് ചിത്ര | രാഗം | വര്ഷം 2013 |
ഗാനം ചന്ദനം മണക്കുന്ന കാട്ടിൽ | ചിത്രം/ആൽബം ഏഴാമത്തെ വരവ് | രചന ടി ഹരിഹരൻ | ആലാപനം ഉണ്ണി മേനോൻ | രാഗം | വര്ഷം 2013 |
ഗാനം കുപ്പിവള മുത്തുച്ചിപ്പിവള | ചിത്രം/ആൽബം ഏഴാമത്തെ വരവ് | രചന ടി ഹരിഹരൻ | ആലാപനം വിജിത | രാഗം | വര്ഷം 2013 |
അസോസിയേറ്റ് സംവിധാനം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് കരിനിഴൽ | സംവിധാനം ജെ ഡി തോട്ടാൻ | വര്ഷം 1971 |
തലക്കെട്ട് വിവാഹസമ്മാനം | സംവിധാനം ജെ ഡി തോട്ടാൻ | വര്ഷം 1971 |
തലക്കെട്ട് അനാഥ | സംവിധാനം ജെ ഡി തോട്ടാൻ, എം കൃഷ്ണൻ നായർ | വര്ഷം 1970 |
തലക്കെട്ട് ഭീകര നിമിഷങ്ങൾ | സംവിധാനം എം കൃഷ്ണൻ നായർ | വര്ഷം 1970 |
തലക്കെട്ട് വിവാഹം സ്വർഗ്ഗത്തിൽ | സംവിധാനം ജെ ഡി തോട്ടാൻ | വര്ഷം 1970 |
തലക്കെട്ട് ബല്ലാത്ത പഹയൻ | സംവിധാനം ടി എസ് മുത്തയ്യ | വര്ഷം 1969 |
തലക്കെട്ട് കളിയല്ല കല്യാണം | സംവിധാനം എ ബി രാജ് | വര്ഷം 1968 |
തലക്കെട്ട് തളിരുകൾ | സംവിധാനം എം എസ് മണി | വര്ഷം 1967 |
അസിസ്റ്റന്റ് സംവിധാനം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് മന്ത്രകോടി | സംവിധാനം എം കൃഷ്ണൻ നായർ | വര്ഷം 1972 |
തലക്കെട്ട് എഴുതാത്ത കഥ | സംവിധാനം എ ബി രാജ് | വര്ഷം 1970 |
തലക്കെട്ട് ലോട്ടറി ടിക്കറ്റ് | സംവിധാനം എ ബി രാജ് | വര്ഷം 1970 |
തലക്കെട്ട് ഡേയ്ഞ്ചർ ബിസ്ക്കറ്റ് | സംവിധാനം എ ബി രാജ് | വര്ഷം 1969 |
തലക്കെട്ട് കുരുതിക്കളം | സംവിധാനം എ കെ സഹദേവൻ | വര്ഷം 1969 |
തലക്കെട്ട് അനാച്ഛാദനം | സംവിധാനം എം കൃഷ്ണൻ നായർ | വര്ഷം 1969 |
തലക്കെട്ട് അഞ്ചു സുന്ദരികൾ | സംവിധാനം എം കൃഷ്ണൻ നായർ | വര്ഷം 1968 |
തലക്കെട്ട് കാർത്തിക | സംവിധാനം എം കൃഷ്ണൻ നായർ | വര്ഷം 1968 |
തലക്കെട്ട് കളക്ടർ മാലതി | സംവിധാനം എം കൃഷ്ണൻ നായർ | വര്ഷം 1967 |
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് ഈ മനോഹര തീരം | സംവിധാനം ഐ വി ശശി | വര്ഷം 1978 |