കുപ്പിവള മുത്തുച്ചിപ്പിവള

കുപ്പിവള മുത്തുച്ചിപ്പിവള
മാനന്തോടി ചന്തയിലെ മുക്കുവള (2 )
കല്ലുവള മിന്നും ചില്ലുവള
കല്യാണപെണ്ണിനുണ്ടൊരു കനകവള
കിലുങ്ങും തങ്കവള (2 )
കുപ്പിവള മുത്തുച്ചിപ്പിവള
മാനന്തോടി ചന്തയിലെ മുക്കുവള

കൈ നിറയെ വളയുമുണ്ട്
കാതിലോലക്കമ്മലുണ്ട് ഓ ഓ (2)
മാറിൽ മുത്തുമാലയുണ്ട്
പെണ്ണിനെ കാണാനും ചന്തമുണ്ട് (2)
തെയ്തെയ് തെയ്തെയ് തെയ്തെയ്

കുപ്പിവള മുത്തുച്ചിപ്പിവള
കല്ലുവള മിന്നും ചില്ലുവള
കല്ല്യാണ..പെണ്ണിന്
കല്ലുപതിച്ചൊരു കനകവള
മിന്നും പൊന്നുവള നല്ല തങ്കവള
കുപ്പിവള മുത്തുച്ചിപ്പിവള
കല്ലുവള മിന്നും ചില്ലുവള

പൊന്നുണ്ട് പണവുമുണ്ട്
ചെക്കന് നാടാകെ പുകഴുമുണ്ട് ഓ ഓ (2)
കൊട്ടുണ്ട്‌ കുരവയുമുണ്ട്
കൂടെ വാല്ല്യക്കാരേറെയുണ്ട്‌ (2)
തെയ്തെയ് തെയ്തെയ് തെയ്തെയ്

കുപ്പിവള മുത്തുച്ചിപ്പിവള
കല്ലുവള മിന്നും ചില്ലുവള
കല്ല്യാണ..പെ ണ്ണിന്
കല്ലുപതിച്ചൊരു കനകവള
മിന്നും പൊന്നുവള നല്ല തങ്കവള
കുപ്പിവള മുത്തുച്ചിപ്പിവള
കല്ലുവള മിന്നും ചില്ലുവള

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kuppivala muthuchippivala