ചന്ദനം മണക്കുന്ന കാട്ടിൽ

ചന്ദനം മണക്കുന്ന കാട്ടിൽ
പകൽ ചന്ദ്രനൊളിക്കുന്ന കാട്ടിൽ (2)
താനേ പൊട്ടിച്ചിരിക്കും കാട്ടാറോ
ആറ്റിലെ ആമ്പൽപൂവോ
ആതിരക്കുളിർ കാറ്റോ
ആരാണിവൾ ഹാ ഹാ
ചന്ദനം മണക്കുന്ന കാട്ടിൽ
ചന്ദ്രനൊളിക്കുന്ന കാട്ടിൽ

ഈറനുടുക്കും മാനം
മുടി കാറ്റിലോതുക്കും നേരം
ജാലക്കാരാൻ മയിലേ 
നിൻ നീലപ്പീലികളെവിടെ
ഈറനുടുക്കും മാനം
മുടി കാറ്റിലോതുക്കും നേരം
ജാലക്കാരാൻ മയിലേ 
നിൻ നീലപ്പീലികളെവിടെ
ജാലക്കാരാൻ മയിലേ 
നിൻ നീലപ്പീലികളെവിടെ

പാടിപ്പാടി മയക്കും കുയിലേ
പുല്ലാങ്കുഴലെവിടെ ഹാ ഹാ
ചന്ദനം മണക്കുന്ന കാട്ടിൽ
ചന്ദ്രനൊളിക്കുന്ന കാട്ടിൽ

പൊന്നിലഞ്ഞികൾ പൂക്കും
പാതിരാ പൂങ്കാവിൽ നൃത്തം വൈയ്ക്കാനണയും
വനദേവതമാരുടെ സഖിയോ
പൊന്നിലഞ്ഞികൾ പൂക്കും
പാതിരാ പൂങ്കാവിൽ നൃത്തം വൈയ്ക്കാനണയും
വനദേവതമാരുടെ സഖിയോ
നൃത്തം വൈയ്ക്കാനണയും
വനദേവതമാരുടെ സഖിയോ

ഇവൾ ഋതുഭേദങ്ങൾ പുൽകിയുണർത്തും
വസന്ത കന്യകയോ
ആ..ഹാ

ചന്ദനം മണക്കുന്ന കാട്ടിൽ
പകൽ ചന്ദ്രനൊളിക്കുന്ന കാട്ടിൽ (2)
താനേ പൊട്ടിച്ചിരിക്കും കാട്ടാറോ
ആറ്റിലെ ആമ്പൽപൂവോ
ആതിരക്കുളിർ കാറ്റോ
ആരാണിവൾ ഹാ ഹാ
ചന്ദനം മണക്കുന്ന കാട്ടിൽ
ചന്ദ്രനൊളിക്കുന്ന കാട്ടിൽ
ആഹഹാ ആഹഹ ഉംഹും

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
chandanam manakkunna kattil

Additional Info

Year: 
2013

അനുബന്ധവർത്തമാനം