കാട് പൂത്തേ കനവു പൂത്തേ

കാട് പൂത്തേ കനവു പൂത്തേ
കാട് പൂത്തേ കനവു പൂത്തേ ..
കാനന പൂഞ്ചോല പൂത്തേ
കാട് പൂത്തേ കനവു പൂത്തേ
കാനന പൂഞ്ചോല പൂത്തേ
കാട് പൂത്തേ കനവു പൂത്തേ ..
കാനന പൂഞ്ചോല പൂത്തേ
കരളിലെ പൂമുല്ല പൂത്തേ

കാനന മോഹന കന്യകൾ നീരാടും
കന്മദപ്പുഴയോരം
ആ ആ ആ ആ ..
കാനന മോഹന കന്യകൾ നീരാടും
കന്മദപ്പുഴയോരം
കുഞ്ഞാറ്റക്കിളിവാലൻ പൈങ്കിളി
കൂടുകൂട്ടും തീരം
പേടമാനിറങ്ങുന്ന വള്ളിക്കുടിലിനുള്ളിൽ
ഓടിയൊളിക്കാൻ മോഹം
പാലപ്പൂമണക്കുന്ന പച്ചപ്പുൽമെത്തയിൽ
വിണ് മയങ്ങാൻ മോഹം
ഒരു സ്വപ്പനം കാണാൻ മോഹം മോഹം
കാട് പൂത്തേ കനവു പൂത്തേ
കാനന പൂഞ്ചോല പൂത്തേ
കരളിലെ പൂമുല്ല പൂത്തേ ..

ഏഴിലം പാലകൾ
ചാമരം വീശുന്നോരേഴഴകുള്ളോരീ മണ്ണിൽ
ആ..ആ...
ഏഴിലം പാലകൾ
ചാമരം വീശുന്നോരേഴഴകുള്ളോരീ മണ്ണിൽ
കാർത്തിക നാളിലെ കൊട്ടോലക്കാവിലെ
തെയ്യം കുറിക്കുന്ന നാളിൽ
ആയിരമായിരം നക്ഷത്രത്തിരി വെച്ച്
ദീപം കൊളുത്താൻ മോഹം
പുള്ളോത്തിപ്പെണ്ണുങ്ങൾ പാടിക്കളിക്കുന്ന
തോറ്റം കേൾക്കാൻ മോഹം
കൂടെ പാടാനാടാൻ മോഹം മോഹം

(കാട് പൂത്തേ കനവു പൂത്തേ )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
kaadu poothe kanavu poothe