ഈ നിലാവിൻ സ്മൃതിയിലൂറും

ഈ നിലാവിൻ സ്മൃതിയിലൂറും
അനുരാഗമെന്ന നോവ്‌ (2 )
സഖി നിൻ ചിരിയിലൂറും 
സഖി നിൻ ചിരിയിലൂറും 
മധുരമെൻ ജീവരാഗം
ഈ നിലാവിൻ സ്മൃതിയിലൂറും
അനുരാഗമെന്ന നോവ്‌

നിൻ  തങ്കതരിവളകളുടെ
ശ്രുംഗാര നാദം എൻ നെഞ്ചിൻ
കുളിരലകൾ തുടികൊട്ടുന്നു താളം (2)
വർണ്ണങ്ങൾ പെയ്തിറങ്ങി
എൻ മനോരാജ്യങ്ങളിൽ
സ്വപ്‌നങ്ങൾ നെയ്തുറങ്ങി
നിൻ സ്നേഹതീരങ്ങളിൽ
എന്നുമെന്റെ മോഹം.. നീ ..
എന്നുമെന്റെ കാവ്യം (2)
(ഈ നിലാവിൻ സ്മൃതിയിലൂറും)

മുത്തുക്കൊലുസുകളണിയും
നിൻ മൃദുപദചലനം
എന്നുള്ളിൽ ശ്രുതിമീട്ടുന്നൊരു
പുതുപ്രേമ ഗീതം (2)
ഭാവനകൾ സാന്ദ്രമായി..
നിൻ തൂവൽ സ്പർശങ്ങളിൽ
മൗനങ്ങൾ വാചാലമായി
നിൻ മന്ദഹാസങ്ങളിൽ
എന്നുമെന്റെ മോഹം.. നീ..
എന്നുമെന്റെ കാവ്യം
എന്നുമെന്റെ മോഹം.. നീ
എന്നുമെന്റെ കാവ്യം
(ഈ നിലാവിൻ സ്മൃതിയിലൂറും)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
ee nilavin smruthiyiloorum