ചുവരില്ലാതെ
ചുവരില്ലാതെ... ചായങ്ങളില്ലാതെ...
എവിടെയെഴുതും ഈ വർണ്ണചിത്രം
എവിടെ - എവിടെയെഴുതും ഈ-
വർണ്ണചിത്രം എവിടെ എവിടെ
(ചുവർ...)
ഹൃദയത്തിലോ അന്തരാത്മാവിലോ
ഇനിയൊരു ജന്മം മാടിവിളിയ്‌ക്കു-
ന്നൊരജ്ഞാതലോകത്തിലോ
എവിടെ - എവിടെയെഴുതും ഈ
ദിവ്യാനുരാഗത്തിൻ വർണ്ണചിത്രം
(ചുവർ...)
കാലം തടവിലിട്ട മോഹങ്ങളേ
സ്‌നേഹം പുണരുന്ന സ്വപ്‌നങ്ങളേ
വിടപറയാൻ നേരം എന്തിനീ സന്ധ്യയിൽ
പ്രണയഗാനമായ് വന്നു - നിങ്ങളൊരു
പ്രഭാമയൂഖമായ് വന്നു.....
(ചുവർ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Chuvarillathe
Additional Info
Year:
2005
ഗാനശാഖ: