പഞ്ചമി
ഒരു ഫോറസ്റ്റ് ഉദ്യോഗസ്ഥനും ആദിവാസിയുവതിയും തമ്മിലുള്ള പ്രണയവും അതിൻ്റെ സംഘർഷഭരിതമായ പരിണാമവും കാടിൻ്റെ ക്രൗര്യവും ഇതിവൃത്തമാക്കിയ ചിത്രം.
Actors & Characters
Main Crew
കഥ സംഗ്രഹം
പുതിയ ഫോറസ്റ്റ് റേഞ്ചറായി ചാർജെടുക്കേണ്ട സോമൻ (പ്രേംനസീർ) ഫോറസ്റ്റ് ചെക്ക് പോസ്റ്റിലെത്തുമ്പോൾ രാത്രിയായി. കാട്ടിൽ ഒറ്റയാനിറങ്ങിയത് അയാൾ നേരിൽ കാണുന്നു. ക്യാമ്പ് ഓഫീസിലേക്കുള്ള വഴിയിൽ, ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട, ഇപ്പോഴത്തെ റേഞ്ചർ, ജോണിൻ്റെ (ജയൻ) മൃതദേഹം സോമൻ കാണുന്നു.
ക്യാമ്പ് ഓഫീസിലെത്തിയ സോമൻ അവിടുത്തെ സഹായിയും ഗാർഡുമായ പീലിപ്പോസിനെ (ബഹദൂർ) ജോണിൻ്റെ ശരീരത്തിന് കാവൽ നില്ക്കാനയയ്ക്കുന്നു. ഒരു സ്ത്രീയുടെ കരച്ചിൽ കേട്ട് തിരയുന്ന സോമൻ ആരെയും കാണുന്നില്ല പിറ്റേന്ന് രാത്രിയിലും, സ്ത്രീസാന്നിധ്യം ഉണ്ടെന്ന് അയാൾക്ക് തോന്നുന്നു.
രാവിലെ ആരോ ചായ ഉണ്ടാക്കി വച്ചിരിക്കുന്നതും തൻ്റെ ഷൂ പൊളിഷ് ചെയ്തു വച്ചിരിക്കുന്നതും സോമൻ കാണുന്നു. തിരക്കിയിറങ്ങുന്ന അയാൾ ആദിവാസി യുവതിയായ പഞ്ചമിയാണ് (ജയഭാരതി) അതു ചെയ്തതെന്നു മനസ്സിലാക്കുന്നു.
പഞ്ചമി ഒരു പാവമാണെന്നൊക്കെ പീലിപ്പോസ് പറയുന്നുണ്ടെങ്കിലും സോമൻ അവളോട് സ്ഥലം വിടാൻ പറയുന്നു. പഞ്ചമി, പക്ഷേ, അവിടെത്തന്നെ ചുറ്റിപ്പറ്റി നില്ക്കുന്നു. സോമൻ നിർബന്ധിക്കുമ്പോൾ പഞ്ചമി അവളുടെ കഥ പറയുന്നു.
അടുത്തുള്ള ആദിവാസി ഊരിലെ മൂപ്പനായ രങ്കൻ്റെ (കൊട്ടാരക്കര ശ്രീധരൻ നായർ ) മകളാണ് പഞ്ചമി ഊരിലെ ആഘോഷത്തിനിടയ്ക്ക് പഞ്ചമിയെക്കണ്ട ജോൺ, പിന്നീടൊരിക്കൽ, അവളെ തന്ത്രപൂർവം പിടികൂടി ക്യാമ്പിൽ കൊണ്ടുവരുന്നു. കൂപ്പ്കോൺട്രാക്ടറായ യോഹന്നാൻ്റെ (ശങ്കരാടി) സഹായവും ഉണ്ട് ജോണിന്.
ക്യാമ്പ് ഷെഡിൽ നിന്നു രക്ഷപ്പെട്ട പഞ്ചമി ഊരിലെത്തുന്നു. പക്ഷേ, അവളെ പിഴച്ചവളെന്നു പറഞ്ഞ് ഗോത്രത്തിൽ നിന്നു പുറത്താക്കുന്നു. തിരികെ കാട്ടിലെത്തുന്ന പഞ്ചമിയെ ജോൺ വീണ്ടും ബലമായി ക്യാമ്പ് ഷെഡിലെത്തിക്കുന്നു. ജോൺ അവളെ കീഴ്പെടുത്താൻ ശ്രമിക്കുന്നെങ്കിലും അവൾ ചെറുത്തു നില്ക്കുന്നു.
പിറ്റേന്ന് ജോണിന് പണിഷ്മെൻറ് ട്രാൻസ്ഫറിനുള്ള ഉത്തരവ് വരുന്നു. അന്നു രാത്രി ജോൺ പഞ്ചമിയെ കീഴ്പെടുത്താൻ വീണ്ടും ശ്രമിക്കുന്നു. ക്യാമ്പ് ഷെഡിൽ നിന്ന് ഓടിരക്ഷപ്പെടുന്ന അവളെ അയാൾ പിന്തുടരുന്നു. എന്നാൽ വഴിയിൽ വച്ച് ഒറ്റയാൻ്റെ ആക്രമണത്തിൽ ജോൺ കൊല്ലപ്പെടുന്നു.
പഞ്ചമിയുടെ കഥയറിഞ്ഞ സോമൻ പഞ്ചമിയുമായി ഊരിലെത്തി മൂപ്പനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി അവളെ ഏല്പിച്ചു മടങ്ങുന്നു. എന്നാൽ, ഊരുകാർ തിരിച്ചയയ്ക്കുന്ന പഞ്ചമി വീണ്ടും ഷെഡിലെത്തുന്നു.
സോമൻ പഞ്ചമിയെ അവിടെത്താമസിക്കാൻ അനുവദിക്കുന്നു. ക്രമേണ അയാൾ അവളുമായി അടുക്കുന്നു; അടുപ്പം പ്രണയമായി മാറുന്നു.
ഇതിനിടയിൽ, പഞ്ചമിയെ കെട്ടാനാഗ്രഹിച്ചു നടക്കുന്ന കണ്ണൻ (കെ പി എ സി സണ്ണി), മൂപ്പൻ സൂക്ഷിക്കുന്നുവെന്ന് കരുതപ്പെടുന്ന സ്വർണത്തിൻ്റെ ഉറവിടം വെളിപ്പെടുത്താത്തതിനാൽ, അയാളെക്കൊല്ലുന്നു.
സോമൻ യോഹന്നാനുമായി ഇടയുന്നു. യോഹന്നാൻ്റെ സുഹൃത്തായ DFO (പറവൂർ ഭരതൻ) സോമനെ താക്കീത് ചെയ്യുകയും ഒറ്റയാനെ പിടികൂടാത്തതിന് വഴക്കു പറയുകയും ചെയ്യുന്നു.
എന്നാൽ, യോഹന്നാൻ കടത്താൻ ശ്രമിച്ച തടി പിടികൂടി സോമൻ കേസാക്കുന്നു. പ്രകോപിതനായ യോഹന്നാൻ ഗോത്രത്തിലെ പൂശാരിയെയും (ഗോവിന്ദൻ കുട്ടി) മറ്റും സ്വാധീനിക്കുന്നു. അവർ ക്യാമ്പ് ഷെഡിലെത്തി പഞ്ചമിയെ പിടിച്ചു കൊണ്ടുപോകാൻ ശ്രമിക്കുന്നു. സോമൻ അവരെ തല്ലിയോടിക്കുന്നു. പിറ്റേന്നു രാവിലെ പഞ്ചമിയെ കാണാതാവുന്നു.
ചമയം
Video & Shooting
സംഗീത വിഭാഗം
Technical Crew
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
Contributors | Contribution |
---|---|
പോസ്റ്റർ |