പഞ്ചമിപ്പാലാഴി

ആ...ആ..ആ...
പഞ്ചമിപ്പാലാഴി പുഞ്ചിരിപ്പാലാഴി
പാതിരാക്കുയില്‍ പാടും പാട്ടിന്റെ
പാലാഴി പാരാകെ പാലാഴി
(പഞ്ചമിപ്പാലാഴി..)

മലരമ്പനേന്തുന്ന മണിമലര്‍ക്കൊടിയോ
മാധവമാസത്തിന്‍ നറുതേനലയോ
വാര്‍മഴവില്ലോ മാണിക്യക്കല്ലോ
വര്‍ണ്ണക്കതിരോ ആരോനീ - ആരോ നീ
പഞ്ചമിപ്പാലാഴി പുഞ്ചിരിപ്പാലാഴി
പാതിരാക്കുയില്‍ പാടും പാട്ടിന്റെ

അനുരാഗപ്പൊയ്കയിലെ അരയന്നപ്പിടയോ
ആരും കാണാത്ത വനചന്ദ്രികയോ
ആതിരക്കുളിരോ കല്പകത്തളിരോ
ആരോമലാളേ ആരോനീ - ആരോ നീ
(പഞ്ചമിപ്പാലാഴി..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Panchami palazhi

Additional Info

അനുബന്ധവർത്തമാനം