വന്നാട്ടെ ഓ മൈ ഡിയർ ബട്ടർഫ്ലൈ

വന്നാട്ടെ ഓ മൈ ഡിയര്‍ ബട്ടര്‍ഫ്ലൈ
മലനാടന്‍ കാട്ടിലെ ഓമന ബട്ടര്‍ഫ്ലൈ
നെഞ്ചിലിരിക്കണ തേനുണ്ണാന്‍
പ്രേമത്തിന്റെ വിരുന്നുണ്ണാന്‍ വന്നാട്ടേ
കൊഞ്ചിക്കുഴയാന്‍ നില്‍ക്കാതെ
കൊല്ലാക്കൊല നീ ചെയ്യാതെ വന്നാട്ടെ
വന്നാട്ടെ ഓ മൈ ഡിയര്‍ ബട്ടര്‍ഫ്ലൈ
മലനാടന്‍ കാട്ടിലെ ഓമന ബട്ടര്‍ഫ്ലൈ

കുരുവീ കുരുവീ കുഞ്ഞിക്കുരുവീ
ദൂതിനു പോകാമോ
പോകാം പോകാം കേട്ടോ പോകാം
അയലത്തെ സുന്ദരിയോടെന്നുള്ളിലെ
അനുരാഗമറിയിക്കുമോ
അറിയിക്കാം അറിയിക്കാം അറിയിക്കാം
നീയാടിപ്പാടിച്ചമഞ്ഞു മിനുങ്ങി
കുണുങ്ങി കുലുങ്ങി മയങ്ങിയൊരുങ്ങി
ഇറങ്ങിവന്നാട്ടേ...വന്നാട്ടേ..
വന്നാട്ടെ ഓ മൈ ഡിയര്‍ ബട്ടര്‍ഫ്ലൈ
മലനാടന്‍ കാട്ടിലെ ഓമന ബട്ടര്‍ഫ്ലൈ

കുരങ്ങേ കുരങ്ങേ കാട്ടുകുരങ്ങേ
കൂട്ടിനു പോകാമോ
പ്രാണപ്രിയയോടെന്റെ മനസ്സിലെ
പ്രണയമറിയിക്കുമോ
നീയാടിപ്പാടിച്ചമഞ്ഞു മിനുങ്ങി
കുണുങ്ങി കുലുങ്ങി മയങ്ങിയൊരുങ്ങി
ഇറങ്ങിവന്നാട്ടേ...വന്നാട്ടേ..

വന്നാട്ടെ ഓ മൈ ഡിയര്‍ ബട്ടര്‍ഫ്ലൈ
മലനാടന്‍ കാട്ടിലെ ഓമന ബട്ടര്‍ഫ്ലൈ
നെഞ്ചിലിരിക്കണ തേനുണ്ണാന്‍
പ്രേമത്തിന്റെ വിരുന്നുണ്ണാന്‍ വന്നാട്ടേ
കൊഞ്ചിക്കുഴയാന്‍ നില്‍ക്കാതെ
കൊല്ലാക്കൊല നീ ചെയ്യാതെ വന്നാട്ടെ
വന്നാട്ടെ ഓ മൈ ഡിയര്‍ ബട്ടര്‍ഫ്ലൈ
മലനാടന്‍ കാട്ടിലെ ഓമന ബട്ടര്‍ഫ്ലൈ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vannaatte

Additional Info

അനുബന്ധവർത്തമാനം