ഉഷാറാണി
വർക്കല ജനാർദ്ധന ക്ഷേത്രത്തിനു സമീപം, തമിഴ് നാട്ടുകാരനായ മോതിയുടേയും മലയാളിയായ സുധീഷണിയുടേയും മകളായി ജനിച്ചു. അനുജത്തിമാർ സംഗീത രാമനും, രഞ്ജിനിയും. ചെറുപ്പത്തിൽ ഒരു വക്കീലാകണമെന്ന് ആഗ്രഹിച്ചുവെങ്കിലും കുടുംബത്തിലെ ചില പ്രശ്നങ്ങൾ കാരണം നിയമ പഠനത്തിനു ചേരുവാൻ കഴിഞ്ഞില്ല. അങ്ങനെ മദ്രാസിൽ പഠിച്ചു വരികെയാണു അപ്രതീക്ഷിതമായി സിനിമയിലേക്ക് കടന്നു വന്നത്. കുടുംബ സുഹൃത്തുകൂടിയായ സംവിധായകാൻ എൻ ശങ്കരൻ നായരാണ് ഉഷാറാണിയെ കുഞ്ചാക്കോയ്ക്ക് പരിചയപ്പെടുത്തുന്നതും അത് വഴി അവർ സിനിമയിലേക്ക് എത്തുന്നതും. 1966 ൽ ജയിൽ എന്ന ചിത്രത്തിൽ ബാലതാരമായി സിനിമയിൽ അരങ്ങേറി. അതിനു ശേഷം പൂച്ചക്കണ്ണി, ബാല്യകാല സഖി, അഗ്നിപുത്രി തുടങ്ങി നിരവധി ചിത്രങ്ങളിൽ അവർ ബാലതാരമായി അഭിനയിച്ചു. അച്ഛൻ നേരത്തെ തന്നെ അവരെ ഉപേക്ഷിച്ചു പോകുകയും, പത്തൊമ്പതാം വയസ്സിൽ, അമ്മയുടെ മരിക്കുകയും ചെയ്തതോടെ അവർ തീർത്തും ഒറ്റപ്പെട്ടു. ആ സമയത്താണു അവർ സംവിധായകൻ എൻ ശങ്കരൻ നായരെ വിവാഹം ചെയ്തത്. അതിനു ശേഷം മദ്രാസിലെ താമസത്തിനിടയിൽ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങി വിവിധ ഭാഷകളിൽ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. എൻ ടി രാമറാവു, രാജ് കുമാർ, ശിവാജി ഗണേശൻ തുടങ്ങി നിരവധി അഭിനേതാക്കാളുടെ നായികയായി ഉഷാറാണി അഭിനയിച്ചിട്ടുണ്ട്. നിരവധി സീരിയലുകളിലും അവർ അഭിനയിച്ചിട്ടുണ്ട്. മകൻ : വിഷ്ണു ശങ്കരൻ നായർ
അവലംബം: ഏഷ്യാനെറ്റ് ന്യൂസ്നിന്റെ ഓണ്‍ റിക്കോർഡ് എന്ന പ്രോഗ്രാം.