Dileep Viswanathan

Dileep Viswanathan's picture

എന്റെ പ്രിയഗാനങ്ങൾ

  • കാതിൽ തേന്മഴയായ് - M

    കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ (2)
    കടൽക്കാറ്റിൻ മുത്തങ്ങളിൽ കരൾകുളിർത്താരാരോ
    മധുരമായ് പാടും മണിശംഖുകളായ്
    കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ

    ഒഴുകുന്ന താഴംപൂ മണമിതു നാമെന്നും
    പറയാതെയോർത്തിടും അനുരാഗഗാനംപോലെ  (2)
    ഒരുക്കുന്നു കൂടൊന്നിതാ ആ .....
    ഒരുക്കുന്നു കൂടൊന്നിതാ മലർക്കൊമ്പിലേതോ കുയിൽ
    കടൽപെറ്റൊരീ മുത്തു ഞാനെടുക്കും (കാതിൽ...)

    തഴുകുന്ന നേരംപൊന്നിതളുകൾ കൂമ്പുന്ന ‌‌
    മലരിന്റെ നാണംപോൽ അരികത്തുനിൽക്കുന്നു നീ  (2)
    ഒരു നാടൻപാട്ടായിതാ ....
    ഒരു നാടൻ പ്രേമത്തിന്റെ നിലയ്ക്കാത്ത പാട്ടായിതാ
    കടൽത്തിരയാടുമീ തീമണലിൽ (കാതിൽ...)

     

  • വാകപ്പൂമരം ചൂടും

    വാകപ്പൂ മരം ചൂടും വാരിളം പൂങ്കുലക്കുള്ളിൽ
    ‍വാടകയ്ക്കൊരു മുറിയെടുത്തു വടക്കൻ തെന്നൽ
    പണ്ടൊരു വടക്കൻ തെന്നൽ

    വാതിലിൽ വന്നെത്തി നോക്കിയ വസന്തപഞ്ചമിപ്പെണ്ണിൻ
    ‍വളകിലുക്കം കേട്ടു കോരിത്തരിച്ചു നിന്നു..തെന്നൽ തരിച്ചു നിന്നു
    വിരൽ ഞൊടിച്ചു വിളിച്ച നേരം വിരൽ കടിച്ചവളരികിൽ വന്നു
    വിധുവദനയായ് വിവശയായവൾ ഒതുങ്ങി നിന്നു നാണം കുണുങ്ങി നിന്നു..
    (വാകപ്പൂ മരം ചൂടും....)

    തരള ഹൃദയ വികാരലോലൻ തെന്നല‍വളുടെ ചൊടി മുകർന്നു
    തണുവണിർ തളിർ ശയ്യയിൽ തനു തളർന്നു വീണു..തമ്മിൽ പുണർന്നു വീണു.
    പുലരി വന്നു വിളിച്ച നേരം അവനുണർന്നൊന്നവളെ നോക്കി
    അവളടുത്തില്ലകലെയെങ്ങോ മറഞ്ഞു പോയി..തെന്നൽ പറന്നു പോയി..
    (വാകപ്പൂ മരം ചൂടും....)

  • അകലെ അകലെ നീലാകാശം

    അകലെ....അകലെ... നീലാകാശം
    ആ ആ ആ.... 
    അകലെ അകലെ നീലാകാശം
    അലതല്ലും മേഘതീർഥം
    അരികിലെന്റെ ഹൃദയാകാശം
    അലതല്ലും രാഗതീർഥം
    അകലേ...നീലാകാശം

    പാടിവരും നദിയും കുളിരും
    പാരിജാത മലരും മണവും
    ഒന്നിലൊന്നു കലരും പോലെ
    നമ്മളൊന്നായലിയുകയല്ലേ 
    (അകലെ... )

    നിത്യസുന്ദര നിർവൃതിയായ് നീ
    നിൽക്കുകയാണെന്നാത്മാവിൽ
    വിശ്വമില്ലാ നീയില്ലെങ്കിൽ
    വീണടിയും ഞാനീ മണ്ണിൽ

    അകലെ അകലെ നീലാകാശം
    അലതല്ലും മേഘതീർഥം
    അരികിലെന്റെ ഹൃദയാകാശം
    അലതല്ലും രാഗതീർഥം
    അകലേ...നീലാകാശം

  • അക്കരെ നിന്നൊരു കൊട്ടാരം

    അക്കരെ നിന്നൊരു കൊട്ടാരം
    കപ്പലു പോലെ വരുന്നേരം
    ഇക്കരെ നിങ്ങടെ ചങ്ങാടങ്ങളും
    പത്തേമാരിയുമെത്തേണം (2)

    പത്തേമാരിയിൽ താലപ്പൊലിയുമായ് വന്നു വിളിക്കേണം
    ഞങ്ങളെ നിങ്ങൾ വിളിക്കേണം
    കാഹളം വേണം ബ്യൂഗിളും   വേണം
    ബാൻഡു മേളം വേനം
    ആശകളേറെ കൊതിയേറെ
    ആറടിമണ്ണിൽ വിധി വേറെ
    ആരറിയുന്നു അതിലേറെ (അക്കരെ നിന്നൊരു കൊട്ടാരം..)

    ദൂരം തേടുന്ന നൗകകൾ പിന്നെയും തീരത്തു വന്നീടും
    തുറമുഖ തീരത്ത് വന്നീടും
    കൂടു വെടിഞ്ഞു പോകുന്ന ജീവൻ എന്നു മടങ്ങീടും
    പതിവായ് പോകും ഇടമെല്ലാം പിരിയാതെന്നും തുണയാകാൻ
    ഇനിയാരാരോ ആരാരോ (അക്കരെ നിന്നൊരു കൊട്ടാരം..)

  • ഒരു നിമിഷം തരൂ

    ഒരു നിമിഷം തരൂ നിന്നിലലിയാൻ
    ഒരു യുഗം തരൂ നിന്നെയറിയാൻ
    നീ സ്വർഗ്ഗരാഗം ഞാൻ രാഗമേഘം (2)

    നീലാംബരത്തിലെ നീരദകന്യകൾ
    നിൻ‌നീലമിഴികണ്ടു മുഖം കുനിച്ചു (നീലാംബരത്തിലെ)
    ആ നീലമിഴികളിൽ ഒരു നവസ്വപ്‌നമായ്
    നിർമ്മലേ എന്നനുരാഗം തളിർത്തുവെങ്കിൽ
    (ഒരു നിമിഷം)

    നീർമുത്തു ചൂടിയ ചെമ്പനീർമൊട്ടുകൾ
    നിൻ ചെഞ്ചൊടികണ്ടു തളർന്നുനിന്നു (നീർമുത്തു ചൂടിയ)
    ആ ചെഞ്ചൊടികളിൽ ഒരു മൌനഗീതമായ്
    ഓമലേ എൻ‌മോഹം ഉണർന്നുവെങ്കിൽ
    (ഒരു നിമിഷം)

  • ഇന്ദുപുഷ്പം ചൂടി നിൽക്കും

    ഇന്ദുപുഷ്പം ചൂടി നിൽക്കും രാത്രി
    ചന്ദനപ്പൂ‍മ്പുടവ ചാർത്തിയ രാത്രി (ഇന്ദു)
    കഞ്ജബാണദൂതിയായ്‌ നിന്നരികിലെത്തി
    ചഞ്ചലേ നിൻ വിപഞ്ചിക തൊട്ടുണർത്തി (ഇന്ദു)

    ഏലസ്സിൽ അനംഗത്തിരു മന്ത്രങ്ങൾ കുറിച്ചു
    പൊൻനൂലിൽ കോർത്തീയരയിൽ അണിയിക്കട്ടെ..ആ. (ഏലസ്സിൽ)
    മാമുനിയെ മാൻകിടാവായ്‌ മാറ്റും മന്ത്രം
    നിസരിമരിസ നിസരിമ രിസരി
    രിമപനിപമ രിമപനി പമപ
    മപനിസനിപ മപനിസനിരി സനിസ
    മാമുനിയെ മാൻകിടാവായ്‌ മാറ്റും മന്ത്രം
    താമരക്കണ്മുനകളാൽ പകർത്തിവച്ചു (ഇന്ദു)

    ഏതൊരുഗ്ര തപസ്സ്വിക്കും പ്രാണങ്ങളിലാകെ
    കുളിരേകുന്നൊരഗ്നിയായ്‌ നീ പടരൂ ..ആ. (എതൊരു)
    പൂവല്ല പൂനിലാവിൻ കിരണമല്ലോ
    ആ.ആ..ആ.
    പൂവല്ല പൂനിലാവിൻ കിരണമല്ലോ
    നിൻ തൂമിഴികളിൽ അനംഗന്റെ പ്രിയ ബാണങ്ങൾ (ഇന്ദു)

  • ശ്രീലതികകൾ

    ആ...ആ...ആ...ആ...ആ...

    ശ്രീലതികകൾ തളിരണിഞ്ഞുലയവേ

    വാ കിളിമകളേ തേൻകുളുർമൊഴിയേ

    അരിയൊരീയൂഞ്ഞാൽ അതിലിരുന്നാടൂ

    കനകലിപികളിലെഴുതിയ കവിതതൻ അഴകെഴും

    (ശ്രീലതികകൾ)

    ഏഴുസാഗരവുമേറ്റുപാടുമൊരു രാഗമായുണരു നീ

    പോരികെൻ തരള നാദമായ്

    മധുരഭാവമായ് ഹൃദയഗീതമായ് വരിക

    ഏഴുസാഗരവുമേറ്റുപാടുമൊരു രാഗമായുണരു നീ

    സരിമ സരിമപ സരിമപനി സരിമപനിസ സരിമപനിസരി രിമപനിസരിമപ....ആ....

    (ശ്രീലതികകൾ)

    ഏഴുപൊൻ‌തിരികൾ പൂത്തുനിൽക്കുമൊരു ദീപമായുണരു നീ...

    പോരികെൻ കരളിലാകവേ

    മലയസാനുവിൽ നിറനിലാവുപോൽ വരിക

    ഏഴുപൊൻ‌തിരികൾ പൂത്തുനിൽക്കുമൊരു ദീപമായുണരു നീ...

    പമരി പമരിസ പമരിസനി പമരിസനിപ പമരിസനിപമ പമരിസനിപമസ.........ആ....ആ.....

    (ശ്രീലതികകൾ)

  • ഋതുസംക്രമപ്പക്ഷി പാടി

     

    ഋതുസംക്രമ പക്ഷി പാടി
    സുകൃത സങ്കീര്‍ത്തനം പാടി
    ഹൃദയ കല്ലോലിനി തീരങ്ങളില്‍ നിന്നും
    ഋതു സംക്രമ പക്ഷി പാടി   (ഋതു സംക്രമ )

    ഇണയുടെ തീരാത്ത ദാഹങ്ങള്‍ ഇന്നലെകള്‍
    ഇവിടെ നടമാടി തിമര്‍ത്തു
    ഉണരാത്ത ദേവന്റെ തിരുനടയില്‍
    ഒരു സര്‍ഗ്ഗ യുഗ സന്ധ്യ കൈ കൂപ്പി നിന്നു  (ഋതു സംക്രമ )

    നവ ഭാവുകത്തിന്റെ നാളങ്ങള്‍
    കര്‍പ്പൂരം ഉഴിയുന്നു മകനെ നിനക്കായി  (2 )
    മകനെ നിനക്കായി കര്‍പ്പൂരം ഉഴിയുന്നു
    ജന്മാന്തരങ്ങളുടെ കര്‍മങ്ങള്‍ തേടുന്നോരുന്മയോ
    നക്ഷത്രമായി വിരിയും
    നക്ഷത്രമായി വിരിയും (ഋതു സംക്രമ )

  • ആയിരം കണ്ണുമായ്

    ആയിരം കണ്ണുമായ്
    കാത്തിരുന്നൂ നിന്നെ ഞാൻ
    എന്നിൽ നിന്നും പറന്നകന്നൊരു
    പൈങ്കിളീ മലർ തേൻ‌കിളീ
    പൈങ്കിളീ മലർ തേൻ‌കിളീ
    പൈങ്കിളീ മലർ തേൻ‌കിളീ

    മഞ്ഞുവീണതറിഞ്ഞില്ലാ
    പൈങ്കിളീ മലർ തേൻ‌കിളീ
    വെയിൽ വന്നുപോയതറിഞ്ഞില്ലാ
    പൈങ്കിളീ മലർ തേൻ‌കിളീ
    മഞ്ഞുവീണതറിഞ്ഞില്ലാ
    വെയിൽ വന്നുപോയതറിഞ്ഞില്ലാ
    ഓമനേ നീ വരും
    നാളുമെണ്ണിയിരുന്നു ഞാൻ
    പൈങ്കിളീ മലർ തേൻ‌കിളീ
    വന്നു നീ വന്നു നിന്നു നീയെൻ‌റെ
    ജന്മ സാഫല്യമേ
    വന്നു നീ വന്നു നിന്നു നീയെൻ‌റെ
    ജന്മ സാഫല്യമേ
    (ആയിരം)

    തെന്നലുമ്മകളേകിയോ
    കുഞ്ഞു തുമ്പി തം‌മ്പുരു മീട്ടിയോ
    ഉള്ളിലേ മാമയിൽ നീല പീലികൾ വീശിയോ
    പൈങ്കിളീ മലർ തേൻ‌കിളീ
    പൈങ്കിളീ മലർ തേൻ‌കിളീ
    തെന്നലുമ്മകളേകിയോ
    കുഞ്ഞു തുമ്പി തം‌മ്പുരു മീട്ടിയോ
    ഉള്ളിലേ മാമയിൽ നീല പീലികൾ വീശിയോ
    പൈങ്കിളീ മലർ തേൻ‌കിളീ
    എൻ‌റെ ഓർമയിൽ പൂത്തുനിന്നൊരു
    മഞ്ഞ മന്ദാരമേ
    എന്നിൽ നിന്നും പറന്നുപോയൊരു
    ജീവചൈതന്യമേ
    (ആയിരം)

Entries

Post datesort ascending
Artists റെജി പോൾ വ്യാഴം, 06/06/2013 - 11:34
Artists അഭിലാഷ് വിജയകുമാർ വ്യാഴം, 06/06/2013 - 11:32
Artists ഷാർവി വ്യാഴം, 06/06/2013 - 11:31
Artists പുഷ്പൻ ദിവാകരൻ വ്യാഴം, 06/06/2013 - 11:30
Artists പത്മജാ രാധാകൃഷ്ണൻ വ്യാഴം, 06/06/2013 - 11:27
Artists ഇർഫാൻ ഖാൻ വ്യാഴം, 06/06/2013 - 11:24
Artists മാനവ് വ്യാഴം, 06/06/2013 - 11:23
Artists ദിവ്യദർശൻ വ്യാഴം, 06/06/2013 - 11:21
ബാനർ യൂറോസ്റ്റാർ സിനിമ വ്യാഴം, 06/06/2013 - 11:19
Film/Album ഹണീ ബീ വ്യാഴം, 06/06/2013 - 11:12
Artists രതീഷ് രാജ് വ്യാഴം, 06/06/2013 - 11:07
Artists ലാൽ ജൂനിയർ വ്യാഴം, 06/06/2013 - 11:03
Artists ഷാലു ബുധൻ, 05/06/2013 - 20:21
Artists ത്യാഗരാജൻ ബുധൻ, 05/06/2013 - 20:19
Artists സതീശ് കുമാർ ബുധൻ, 05/06/2013 - 20:18
Artists മഞ്ജരി എൽ ജി ബുധൻ, 05/06/2013 - 20:16
Artists ഷംസുദ്ദീൻ ജഹാംഗീർ ബുധൻ, 05/06/2013 - 20:13
ബാനർ ലൈക്ക് പിക്ച്ചേർസ് ബുധൻ, 05/06/2013 - 20:12
ബാനർ സാർഫ്നെറ്റ് മൂവിസ് ബുധൻ, 05/06/2013 - 20:11
Film/Album ടീൻസ് ബുധൻ, 05/06/2013 - 12:20
Film/Album റോമിയോ ആന്റ് ജൂലിയറ്റ്സ് (തെലുങ്ക് - ഡബ്ബ്) Sat, 01/06/2013 - 18:02
Artists പയ്യാമ്പ്ര ജയകുമാർ വ്യാഴം, 30/05/2013 - 15:36
Artists പ്രമോദ് നായർ വ്യാഴം, 30/05/2013 - 15:35
Artists രോഹിത് രാജേന്ദ്ര വ്യാഴം, 30/05/2013 - 15:32
Artists രാംദാസ് കെ മേനോൻ വ്യാഴം, 30/05/2013 - 13:57
Artists ഏരുവ ചന്ദ്രശേഖരൻ നായർ വ്യാഴം, 30/05/2013 - 13:55
ബാനർ മുംബൈ സിനി ടാക്കീസ് വ്യാഴം, 30/05/2013 - 13:53
ബാനർ മൂവീസ് ലാന്റേൺ വ്യാഴം, 30/05/2013 - 13:52
Film/Album വൺസ് അപ്പോൺ എ ടൈം ബുധൻ, 29/05/2013 - 19:37
Artists അനൂപ് നായർ ബുധൻ, 29/05/2013 - 19:36
ബാനർ മാക്സ് സ്റ്റുഡിയോ ബുധൻ, 29/05/2013 - 19:35
Film/Album കരുമൻ കാശപ്പൻ ബുധൻ, 29/05/2013 - 19:26
നിർമ്മാണം ചിദംബരൻ പെരിങ്ങോട്ടുകുറിശ്ശി ബുധൻ, 29/05/2013 - 19:24
ബാനർ ചിദംബരം ക്രിയേഷൻസ് ബുധൻ, 29/05/2013 - 19:23
Artists സജിൽ പറളി ബുധൻ, 29/05/2013 - 19:22
Film/Album കുരുതിക്കളം (കന്നഡ - ഡബ്ബ്) ബുധൻ, 29/05/2013 - 19:13
Artists ഉദയൻ അമ്പാടി ബുധൻ, 29/05/2013 - 19:08
Artists അജയൻ വേണുഗോപാലൻ ബുധൻ, 29/05/2013 - 19:04
ബാനർ നവരംഗ് സ്ക്രീൻസ് ബുധൻ, 29/05/2013 - 19:03
Artists പവിത്രൻ ബുധൻ, 29/05/2013 - 18:56
Film/Album ചൂടൻ (തെലുങ്ക് - ഡബ്ബ്) Sun, 26/05/2013 - 00:11
Film/Album ആക്ഷൻ കില്ലാഡി (തെലുങ്ക് - ഡബ്ബ്) Sun, 26/05/2013 - 00:10
Film/Album ഗൌരവം (തെലുങ്ക് - ഡബ്ബ്) Sun, 26/05/2013 - 00:07
Artists കണ്ണൻ പെരുമുടിയൂർ Sat, 25/05/2013 - 23:59
നിർമ്മാണം ലത കുര്യൻ രാജീവ് Sat, 25/05/2013 - 23:44
നിർമ്മാണം ആർ കരുണമൂർത്തി Sat, 25/05/2013 - 23:43
നിർമ്മാണം വി ബാലചന്ദ്രൻ Sat, 25/05/2013 - 23:42
Film/Album അപ്പ് & ഡൌൺ മുകളിൽ ഒരാളുണ്ട് Sat, 25/05/2013 - 23:26
Film/Album ഒറീസ Sat, 18/05/2013 - 16:30
Artists സാനിക നമ്പ്യാർ Sat, 18/05/2013 - 16:24

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
മലയാറ്റൂർ രാമകൃഷ്ണൻ വെള്ളി, 04/06/2021 - 19:17
ഉർവശി വ്യാഴം, 03/06/2021 - 11:36
ഉർവശി വ്യാഴം, 03/06/2021 - 11:33 Added Audio Profile
കണ്ണാന്തളിയും കാട്ടുക്കുറിഞ്ഞിയും വ്യാഴം, 03/06/2021 - 11:12 ചെറിയ തിരുത്തുകൾ
പി ഭാസ്ക്കരൻ ചൊവ്വ, 01/06/2021 - 16:38 Converted dod to unix format.
കുറുക്കന്റെ കല്യാണം ചൊവ്വ, 01/06/2021 - 11:16
ഹലോ മദ്രാസ് ഗേൾ ചൊവ്വ, 01/06/2021 - 11:15
മണ്ടന്മാർ ലണ്ടനിൽ ചൊവ്വ, 01/06/2021 - 11:15
അപ്പുണ്ണി ചൊവ്വ, 01/06/2021 - 11:14
സന്മനസ്സുള്ളവര്‍ക്ക് സമാധാനം ചൊവ്വ, 01/06/2021 - 11:14
ചെപ്പ് ചൊവ്വ, 01/06/2021 - 11:13
മുക്തി ചൊവ്വ, 01/06/2021 - 11:12
കുടുംബപുരാണം ചൊവ്വ, 01/06/2021 - 11:12
കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ ചൊവ്വ, 01/06/2021 - 11:12
വരവേല്‍പ്പ് ചൊവ്വ, 01/06/2021 - 11:11
പെരുവണ്ണാപുരത്തെ വിശേഷങ്ങൾ ചൊവ്വ, 01/06/2021 - 11:11
മഴവിൽക്കാവടി ചൊവ്വ, 01/06/2021 - 11:11
വ്യൂഹം ചൊവ്വ, 01/06/2021 - 11:09
പാവം പാവം രാജകുമാരൻ ചൊവ്വ, 01/06/2021 - 11:09
എന്നും നന്മകൾ ചൊവ്വ, 01/06/2021 - 11:08
ആനവാൽ മോതിരം ചൊവ്വ, 01/06/2021 - 11:07
സന്ദേശം ചൊവ്വ, 01/06/2021 - 11:07
കൺ‌കെട്ട് ചൊവ്വ, 01/06/2021 - 11:07
തിരുത്തൽ‌വാദി ചൊവ്വ, 01/06/2021 - 11:06
ജേർണലിസ്റ്റ് ചൊവ്വ, 01/06/2021 - 11:04
അദ്ദേഹം എന്ന ഇദ്ദേഹം ചൊവ്വ, 01/06/2021 - 11:04
വിഷ്ണു ചൊവ്വ, 01/06/2021 - 11:04
പിൻ‌ഗാമി ചൊവ്വ, 01/06/2021 - 11:03
സിംഹവാലൻ മേനോൻ ചൊവ്വ, 01/06/2021 - 11:03
കർമ്മ ചൊവ്വ, 01/06/2021 - 11:02
ഇരട്ടക്കുട്ടികളുടെ അച്ഛൻ ചൊവ്വ, 01/06/2021 - 11:00
കുടമാറ്റം ചൊവ്വ, 01/06/2021 - 10:59
പത്രം ചൊവ്വ, 01/06/2021 - 10:58
മേഘമൽഹാർ ചൊവ്വ, 01/06/2021 - 10:54
ദുബായ് ചൊവ്വ, 01/06/2021 - 10:54
ബ്ലാ‍ക്ക് ചൊവ്വ, 01/06/2021 - 10:52
റോബിൻഹുഡ് ചൊവ്വ, 01/06/2021 - 10:46 ചമയം - Updated
Kadha Thudarunnu ചൊവ്വ, 01/06/2021 - 10:45 ചമയം - Updated
അലിഭായ് ചൊവ്വ, 01/06/2021 - 10:45 ചമയം - Updated
ആണ്ടവൻ ചൊവ്വ, 01/06/2021 - 10:44 ചമയം - Updated
ഗദ്ദാമ ചൊവ്വ, 01/06/2021 - 10:41 ചമയം - Updated
സ്വപ്ന സഞ്ചാരി ചൊവ്വ, 01/06/2021 - 10:41 ചമയം - Updated
കളർ ബലൂണ്‍ ചൊവ്വ, 01/06/2021 - 10:36 ചമയം - Updated
നാട്ടരങ്ങ് ചൊവ്വ, 01/06/2021 - 10:35 ചമയം - Updated
പറയാൻ ബാക്കിവെച്ചത് ചൊവ്വ, 01/06/2021 - 10:30 ചമയം - Updated
ലൈല ഓ ലൈല ചൊവ്വ, 01/06/2021 - 10:29 ചമയം - Updated
ക്യാംപസ് ഡയറി ചൊവ്വ, 01/06/2021 - 10:29 ചമയം - Updated
കാറ്റും മഴയും ചൊവ്വ, 01/06/2021 - 10:28 ചമയം - Updated
ചിപ്പി ചൊവ്വ, 01/06/2021 - 10:26 ചമയം - Updated
Manichithrathaazhu ചൊവ്വ, 01/06/2021 - 10:12

Pages