ഋതുസംക്രമപ്പക്ഷി പാടി
ഋതുസംക്രമ പക്ഷി പാടി
സുകൃത സങ്കീര്‍ത്തനം പാടി
ഹൃദയ കല്ലോലിനി തീരങ്ങളില്‍ നിന്നും
ഋതു സംക്രമ പക്ഷി പാടി (ഋതു സംക്രമ )
ഇണയുടെ തീരാത്ത ദാഹങ്ങള്‍ ഇന്നലെകള്‍
ഇവിടെ നടമാടി തിമര്‍ത്തു
ഉണരാത്ത ദേവന്റെ തിരുനടയില്‍
ഒരു സര്‍ഗ്ഗ യുഗ സന്ധ്യ കൈ കൂപ്പി നിന്നു (ഋതു സംക്രമ )
നവ ഭാവുകത്തിന്റെ നാളങ്ങള്‍
കര്‍പ്പൂരം ഉഴിയുന്നു മകനെ നിനക്കായി (2 )
മകനെ നിനക്കായി കര്‍പ്പൂരം ഉഴിയുന്നു
ജന്മാന്തരങ്ങളുടെ കര്‍മങ്ങള്‍ തേടുന്നോരുന്മയോ
നക്ഷത്രമായി വിരിയും
നക്ഷത്രമായി വിരിയും (ഋതു സംക്രമ )
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(4 votes)
Rithusamkrama pakshi paadi
Additional Info
ഗാനശാഖ: