സാനിക നമ്പ്യാർ
Sanika Nambiar
മുംബൈ സ്വദേശിനി. ഒളിമ്പ്യൻ അന്തോണി ആദം എന്ന മോഹൻലാൽ ചിത്രത്തിലെ റോസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് സിനിമാ ലോകത്തേക്ക് കടന്നു വന്നു. പിന്നീട് അഗ്നിനക്ഷത്രമെന്ന സുരേഷ് ഗോപി ചിത്രത്തിലും അഭിനയിച്ചു. ജോൺസ് കുടയുടെ പരസ്യത്തിലും സാനിക അഭിനയിച്ചു. തുടർന്ന് അഭിനയ രംഗത്ത് നിന്നും മാറി നിന്ന സാനിക, പഠനത്തിനൊപ്പം മോഡലിംഗ് രംഗത്തും സജീവമായി. 2012 ലെ മിസ് കേരള മത്സരത്തിൽ ഒന്നാം റണ്ണറപ്പായി തിരഞ്ഞെടുക്കപ്പെട്ട സാനികയെ, എം പത്മകുമാർ ശ്രദ്ധിക്കുകയും ഒറീസ എന്ന തന്റെ ചിത്രത്തിൽ നായികയാക്കുകയും ചെയ്തു.