ഇന്ദുപുഷ്പം ചൂടി നിൽക്കും

ഇന്ദുപുഷ്പം ചൂടി നിൽക്കും രാത്രി
ചന്ദനപ്പൂ‍മ്പുടവ ചാർത്തിയ രാത്രി (ഇന്ദു)
കഞ്ജബാണദൂതിയായ്‌ നിന്നരികിലെത്തി
ചഞ്ചലേ നിൻ വിപഞ്ചിക തൊട്ടുണർത്തി (ഇന്ദു)

ഏലസ്സിൽ അനംഗത്തിരു മന്ത്രങ്ങൾ കുറിച്ചു
പൊൻനൂലിൽ കോർത്തീയരയിൽ അണിയിക്കട്ടെ..ആ. (ഏലസ്സിൽ)
മാമുനിയെ മാൻകിടാവായ്‌ മാറ്റും മന്ത്രം
നിസരിമരിസ നിസരിമ രിസരി
രിമപനിപമ രിമപനി പമപ
മപനിസനിപ മപനിസനിരി സനിസ
മാമുനിയെ മാൻകിടാവായ്‌ മാറ്റും മന്ത്രം
താമരക്കണ്മുനകളാൽ പകർത്തിവച്ചു (ഇന്ദു)

ഏതൊരുഗ്ര തപസ്സ്വിക്കും പ്രാണങ്ങളിലാകെ
കുളിരേകുന്നൊരഗ്നിയായ്‌ നീ പടരൂ ..ആ. (എതൊരു)
പൂവല്ല പൂനിലാവിൻ കിരണമല്ലോ
ആ.ആ..ആ.
പൂവല്ല പൂനിലാവിൻ കിരണമല്ലോ
നിൻ തൂമിഴികളിൽ അനംഗന്റെ പ്രിയ ബാണങ്ങൾ (ഇന്ദു)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6.6
Average: 6.6 (5 votes)
Indupushpam choodi

Additional Info