admin

admin's picture

എന്റെ പ്രിയഗാനങ്ങൾ

  • വീണേ വീണേ വീണക്കുഞ്ഞേ

    വീണേ..  വീണേ...  

    വീണേ വീണേ വീണക്കുഞ്ഞേ
    എന്‍നെഞ്ചിലെ താളത്തിന്‍ കണ്ണേ നീ (2)
    കൊഞ്ചടീ കൊഞ്ചടി വായ്ത്താരി 
    കൊഞ്ചടീ കൊഞ്ചടി വായ്ത്താരി 
    വീണേ വീണേ വീണക്കുഞ്ഞേ
    എന്‍നെഞ്ചിലെ താളത്തിന്‍ കണ്ണേ നീ... 

    ഇങ്കുവേണ്ടേ ഇങ്കിങ്കു വേണ്ടേ
    ഉമ്മവേണ്ടേ പൊന്നുമ്മ വേണ്ടേ
    തങ്കക്കുടത്തിന്റെ നാവും ദോഷം തീരാന്‍
    അമ്മ പാടാം നാവൂറ് പാട്ട്
    തോളുമ്മേലേറ്റി തൊട്ടിലാട്ടി
    തോരെത്തോരെ ആരാരോ പാടാം
    നീയുറങ്ങിയാലോ മിണ്ടാതെ.. അനങ്ങാതെ.. 
    മിണ്ടാതെ അനങ്ങാതെ
    നിന്നെയും നോക്കിയിരിക്കും 
    നിന്നെയും നോക്കിയിരിക്കും
    (വീണേ..  വീണേ...)

    കിങ്ങിണിയും പൊന്നരഞ്ഞാണും 
    നിന്നുടലില്‍ നല്ലലങ്കാരം
    പിച്ച നടന്നു നീ കൈകൊണ്ടെത്തുന്നതെല്ലാം
    തട്ടിവീഴ്ത്തും തായാട്ടുകുട്ടി
    വാശിയിലച്ഛന്‍ ചാരത്തെത്തി
    കണ്മിഴിച്ചു കോപിച്ചു നില്‍ക്കേ
    നീ കരഞ്ഞുപൊയാല്‍ പൂവേ നീ...തളരാതെ
    പൂവേ നീ തളരാതെ
    നിന്നെ ഞാന്‍ വാരിപ്പുണരും
    നിന്നെഞാന്‍ വാരിപ്പുണരും
    (വീണേ..  വീണേ...)

     

  • താജ്മഹൽ നിർമ്മിച്ച

    താജ്മഹല്‍ നിര്‍മ്മിച്ച രാജശില്‍പ്പീ
    ഷാജഹാന്‍ ചക്രവര്‍ത്തീ
    അങ്ങയെ പ്രേമവിരഹിണികള്‍ ഞങ്ങള്‍
    അനുസ്മരിപ്പൂ നിത്യതപസ്വിനികള്‍
    താജ്മഹല്‍ നിര്‍മ്മിച്ച രാജശില്‍പ്പീ

    ആ നല്ല ഹൈമവത ഭൂമിയിലെ
    അശ്രുവാഹിനീ തടത്തില്‍
    മോഹഭംഗങ്ങള്‍ കൊണ്ടവിടുന്നു തീര്‍ത്തൊരാ
    മൂകാനുരാഗ കുടീരത്തില്‍
    ഒരു കണ്ണീരിന്നുറവയായ് ഒഴുകുകയാണിന്നും
    എന്നിലെ ദുഃഖവും ഞാനും
    താജ്മഹല്‍ നിര്‍മ്മിച്ച രാജശില്‍പ്പീ

    ആ നല്ല ചന്ദ്രമദരാത്രികളില്‍
    അംശുമാലിനീതടത്തില്‍
    ആദ്യരോമാഞ്ചങ്ങള്‍ പൊതിഞ്ഞു ഞാനാരുടെ
    ആലിംഗനങ്ങളില്‍ മയങ്ങി
    അതിന്‍ സ്വര്‍ഗ്ഗാനുഭൂതികളെ തഴുകുകയാണെന്റെ
    സ്വപ്നവും ദാഹവും ഞാനും

    താജ്മഹല്‍ നിര്‍മ്മിച്ച രാജശില്‍പ്പീ
    ഷാജഹാന്‍ ചക്രവര്‍ത്തീ
    അങ്ങയെ പ്രേമവിരഹിണികള്‍ ഞങ്ങള്‍
    അനുസ്മരിപ്പൂ നിത്യതപസ്വിനികള്‍
    താജ്മഹല്‍ നിര്‍മ്മിച്ച രാജശില്‍പ്പീ

  • അനുഭൂതി പൂക്കും - F

    അനുഭൂതി പൂക്കും നിൻ മിഴികളിൽ നോക്കി ഞാൻ
    വെറുതെയിരുന്നേറെ നേരം
    കരളിന്റെയുള്ളിലോ കാവ്യം ?

    അറിയാതെ നീയെന്റെ ഹൃദയമാം വേണുവിൽ
    അനുരാഗ സംഗീതമായീ
    മധുരമെൻ മൗനവും പാടി

    അഴകിന്റെ പൂർണ്ണിമ മിഴികളിൽ വിരിയുമ്പോൾ
    നീയെന്റെ ജീവനായ്‌ തീരും

    (അനുഭൂതി..പാടി)

    ഉള്ളം നിറയും ഋതുകാന്തിയായ്‌ നീ
    ഇന്നെൻ കിനാവിൽ തുടിച്ചു
    കളഭം പൊഴിയും ചന്ദ്രോദയം പോൽ
    നീയെന്റെ ഉള്ളിൽ വിരിഞ്ഞു

    മൃദുതരമുതിരും സുരഭില രാവിൻ കതിരായ്‌
    നീയെൻ പുണ്യം പോലേ

    (അനുഭൂതി..പാടി)

    മിഴിയിൽ തെളിയും നിറമുള്ള വാനിൽ
    ഒരു രാജഹംസം പറന്നു
    പറയാൻ വൈകും ഒരുവാക്കിനുള്ളിൽ
    അഭിലാഷമധുരം കിനിഞ്ഞൂ
    മധുരിതമുണരും തരളിത മലരിൻ മൊഴിയായ്‌
    നീയെൻ പുണ്യം പോലേ

    (അനുഭൂതി..തീരും)

    അനുഭൂതി പൂക്കും നിൻ മിഴികളിൽ നോക്കി ഞാൻ
    വെറുതെയിരുന്നേറെ നേരം കരളിന്റെയുള്ളിലോ കാവ്യം

  • നീലക്കടമ്പുകളിൽ നീലക്കൺപീലികളിൽ

     

    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍
    ഏതപൂര്‍വ്വ ചാരുത ഏതപൂര്‍വ്വ നീലിമ
    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍

    പുലരൊളിയില്‍ പൊന്‍ കതിരൊളിയില്‍ കുവലയമുകുളം പോലെ (2)
    കളഭ കുറിയോടെ പാതി വിരിഞ്ഞ ചിരിയോടെ
    വ്രീളാവതിയായ്‌ എകാകിനിയായ്‌ പോരൂ നീ.. നീ.. നീ..
    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍

    കരിമിഴിയില്‍ പൂങ്കവിളിണയില്‍ രാഗ പരാഗവുമായി (2)
    ഉഷസ്സിന്‍ സഖിയായി സ്വര്‍ണവെയിലിന്‍ തുകില്‍ ചാര്‍ത്തി
    പ്രേമോല്‍സുകയായ് പനിനീര്‍ കണമായ്‌ പോരൂ നീ.. നീ.. നീ..

    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍
    ഏതപൂര്‍വ്വ ചാരുത ഏതപൂര്‍വ്വ നീലിമ
    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍

    --------------------------------------------------------------------

  • മൂവന്തി താഴ്വരയിൽ

    മൂവന്തി താഴ്‌വരയിൽ വെന്തുരുകും വിൺസൂര്യൻ
    മുന്നാഴി ചെങ്കനലായ് നിന്നുലയിൽ വീഴുമ്പോൾ..
    ഒരു തരി പൊൻതരിയായ് നിൻ ഹൃദയം നീറുന്നു
    നിലാവല കൈയ്യാൽ നിന്നെ വിലോലമായ് തലോടിടാം..
    ആരാരിരം..

    ഇരുളുമീ ഏകാന്തരാവിൽ
    തിരിയിടും വാർത്തിങ്കളാക്കാം..
    മനസ്സിലെ മൺകൂടിനുള്ളിൽ
    മയങ്ങുന്ന പൊൻ‌വീണയാക്കാം..
    ഒരു മുളംതണ്ടായ് നിൻ ചുണ്ടത്തെ നോവുന്ന പാട്ടിന്റെ
    ഈണങ്ങൾ ഞാനേറ്റു വാങ്ങാം
    ഒരു കുളിർതാരാട്ടായ് നീ വാർക്കും കണ്ണീരിൻ കാണാപ്പൂ
    മുത്തെല്ലാം എന്നുള്ളിൽ കോർക്കാം...

    കവിളിലെ കാണാനിലാവിൽ
    കനവിന്റെ കസ്തൂരി ചാർത്താം...
    മിഴിയിലെ ശോകാർദ്രഭാവം
    മധുരിയ്ക്കും ശ്രീരാഗമാക്കാം..
    എരിവെയിൽ ചായും നിൻ മാടത്തിൻ മുറ്റത്തെ
    മന്ദാരക്കൊമ്പത്തു മഞ്ഞായ് ഞാൻ മാറാം..
    കിനാവിന്റെ കുന്നികുരുത്തോല പന്തൽ മെനഞ്ഞിട്ട്
    മംഗല്യത്താലിയും ചാർത്താം...

    .

  • അകലെ അകലെ നീലാകാശം

    അകലെ....അകലെ... നീലാകാശം
    ആ ആ ആ.... 
    അകലെ അകലെ നീലാകാശം
    അലതല്ലും മേഘതീർഥം
    അരികിലെന്റെ ഹൃദയാകാശം
    അലതല്ലും രാഗതീർഥം
    അകലേ...നീലാകാശം

    പാടിവരും നദിയും കുളിരും
    പാരിജാത മലരും മണവും
    ഒന്നിലൊന്നു കലരും പോലെ
    നമ്മളൊന്നായലിയുകയല്ലേ 
    (അകലെ... )

    നിത്യസുന്ദര നിർവൃതിയായ് നീ
    നിൽക്കുകയാണെന്നാത്മാവിൽ
    വിശ്വമില്ലാ നീയില്ലെങ്കിൽ
    വീണടിയും ഞാനീ മണ്ണിൽ

    അകലെ അകലെ നീലാകാശം
    അലതല്ലും മേഘതീർഥം
    അരികിലെന്റെ ഹൃദയാകാശം
    അലതല്ലും രാഗതീർഥം
    അകലേ...നീലാകാശം

  • വീണേ നിന്നെ മീട്ടാൻ

    ആ ആ ആ ആ

    വീണേ നിന്നെ മീട്ടാൻ
    വീണ്ടും നെഞ്ചിൽ മോഹം (പു)

    ഞാനീ മാറിലേറും
    താനേ വീണുറങ്ങാം (സ്ത്രീ)

    വിരലിൽ വിളയും സ്വരമായ് പോരൂ (പു)

    ധസധ പധപ ഗപഗ സരിഗാ രിഗപസാ (സ്ത്രീ)

    വീണേ നിന്നെ മീട്ടാൻ (പു)

    പിന്നിൽ തുളുമ്പുന്ന കുടവും
    പിന്നിൽ തുളുമ്പുന്ന കുടവും
    മുന്നിൽ മുറുകുന്ന ശ്രുതിയും
    പിന്നിൽ തുളുമ്പുന്ന കുടവും
    മുന്നിൽ മുറുകുന്ന ശ്രുതിയും (പു)

    നാണം കുളിരലനെയ്യും
    നാണം കുളിരലനെയ്യും
    എന്നിലായിരം ഗാനങ്ങൾ വിടരും (സ്ത്രീ)
    ആ ആ ആ ആ

    വീണേ നിന്നെ മീട്ടാൻ (പു)

    നാദം വിതുമ്പുന്ന വിരലിൽ
    ഞാനാ സ്വരജതിയൊഴുകാം
    നാദം വിതുമ്പുന്ന വിരലിൽ
    ഞാനാ സ്വരജതിയൊഴുകാം (സ്ത്രീ)

    താളം അതിലൊരു മേളം
    താളം അതിലൊരു മേളം
    തമ്മിൽ വേറിടാനാവാത്ത രാഗം (പു)
    ആ ആ ആ ആ

    വീണേ നിന്നെ മീട്ടാൻ
    വീണ്ടും നെഞ്ചിൽ മോഹം (പു)

    ഞാനീ മാറിലേറും
    താനേ വീണുറങ്ങാം (സ്ത്രീ)

    വിരലിൽ വിളയും സ്വരമായ് പോരൂ (പു)

    ധസധ പധപ ഗപഗ സരിഗാ രിഗപസാ (സ്ത്രീ)

  • നീലക്കുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽ

    നീലക്കുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽ
    നിന്നെ പ്രതീക്ഷിച്ചു നിന്നു..
    ഒരു കൃഷ്ണതുളസിക്കതിരുമായ് നിന്നെ ഞാൻ
    എന്നും പ്രതീക്ഷിച്ചു നിന്നു..
    നീയിതു കാണാതെ പോകയോ..
    നീയിതു ചൂടാതെ പോകയോ...

    ആഷാഢമാസ നിശീഥിനിതൻ വന സീമയിലൂടെ ഞാൻ
    ആരും കാണാതെ.. കാറ്റും കേൾക്കാതെ..
    എന്നെയും തേടി വരുന്നൂ എന്റെ മൺകുടിൽ തേടി വരുന്നൂ...
    നീയിതു കാണാതെ പോകയോ...
    നീയിതു ചൂടാതെ പോകയോ ...


    ലാസ്യ നിലാവിന്റെ ലാളനമേറ്റു ഞാൻ ഒന്നു മയങ്ങീ...
    കാറ്റും കാണാതെ.... കാടും ഉണരാതെ...
    എന്റെ ചാരത്തു വന്നൂ...
    എന്റെ പ്രേമ നൈവേദ്യമണിഞ്ഞൂ...
    നീയിതു കാണാതെ പോകയോ....
    നീയിതു ചൂടാതെ പോകയോ...

  • കായാമ്പൂ കണ്ണിൽ വിടരും

    കായാമ്പൂ കണ്ണിൽ വിടരും
    കമലദളം കവിളിൽ വിടരും
    അനുരാഗവതീ നിൻ ചൊടികളിൽ
    നിന്നാലിപ്പഴം പൊഴിയും
    (കായാമ്പൂ..)

    പൊന്നരഞ്ഞാണം ഭൂമിക്കു ചാർത്തും
    പുഴയുടെ ഏകാന്ത പുളിനത്തിൽ 
    നിൻ മൃദുസ്മേരത്തിൻ ഇന്ദ്രജാലം കണ്ടു
    നിത്യ വിസ്മയവുമായ്‌ ഞാനിറങ്ങീ
    നിത്യ വിസ്മയവുമായ്‌ ഞാനിറങ്ങീ - സഖീ
    ഞാനിറങ്ങീ 
    (കായാമ്പൂ..)

    നിന്നെക്കുറിച്ചു ഞാൻ പാടിയ പാട്ടിന്‌
    നിരവധി ഓളങ്ങൾ ശ്രുതിയിട്ടു
    നിൻ മനോരാജ്യത്തെ നീലക്കടമ്പിൽ നീ
    എന്റെയീ കളിത്തോണി കെട്ടിയിട്ടു - സഖീ
    കെട്ടിയിട്ടു
    (കായാമ്പൂ...)

  • ഒറ്റക്കമ്പി നാദം മാത്രം മൂളും

    ഒറ്റക്കമ്പിനാദം മാത്രം മൂളും വീണാഗാനം ഞാൻ
    ഏകഭാവമേതോ താളം, മൂകരാഗ ഗാനാലാപം
    ഈ ധ്വനിമണിയിൽ, ഈ സ്വരജതിയിൽ
    ഈ വരിശകളിൽ..........

    (ഒറ്റക്കമ്പി...)

    നിൻ വിരൽത്തുമ്പിലെ വിനോദമായ് വിളഞ്ഞീടാൻ
    നിന്റെയിഷ്‌ടഗാനമെന്ന പേരിലൊന്നറിഞ്ഞീടാൻ
    എന്നും ഉള്ളിലെ ദാഹമെങ്കിലും....

    (ഒറ്റക്കമ്പി...)

    നിന്നിളം മാറിലെ വികാരമായലിഞ്ഞീടാൻ
    നിൻ മടിയിൽ വീണുറങ്ങിയീണമായുണർന്നീടാൻ
    എന്റെ നെഞ്ചിലെ മോഹമെങ്കിലും....

    (ഒറ്റക്കമ്പി...)

Entries

Post datesort ascending
Artists Jithin Mohan Sun, 25/06/2017 - 12:15
Artists Jithin Vava Sun, 25/06/2017 - 12:14
Artists Jithin Manohar Sun, 25/06/2017 - 12:14
Artists Jithin Marcose Sun, 25/06/2017 - 12:14
Artists Jithin P George Sun, 25/06/2017 - 12:14
Artists Jithin Pathmanabhan Sun, 25/06/2017 - 12:14
Artists Jithin T Raj Sun, 25/06/2017 - 12:14
Artists Jithin Nazeer Sun, 25/06/2017 - 12:14
Artists Jithin Jose Sun, 25/06/2017 - 12:14
Artists Jithin Jose Sun, 25/06/2017 - 12:14
Artists Jithin Janarddanan Sun, 25/06/2017 - 12:14
Artists Jithin M Jithin Sun, 25/06/2017 - 12:14
Artists Jithin Sun, 25/06/2017 - 12:13
Artists Jijo Vargheese ANtony Sun, 25/06/2017 - 10:37
Artists Jijo Munnar Sun, 25/06/2017 - 10:37
Artists Jijo Pancode Sun, 25/06/2017 - 10:37
Artists Gijo George Sun, 25/06/2017 - 10:37
Artists Jijo Jacob Sun, 25/06/2017 - 10:37
Artists Jijo Jacob John Sun, 25/06/2017 - 10:37
Artists Jijo Anto Sun, 25/06/2017 - 10:37
Artists Jijo Sun, 25/06/2017 - 10:37
Artists Jijo Aanchal Sun, 25/06/2017 - 10:37
Artists Jijo Sun, 25/06/2017 - 10:37
Artists Jijo Sun, 25/06/2017 - 10:37
Artists Jijesh Menon Sun, 25/06/2017 - 10:37
Artists JIjesh Bhaskar Sun, 25/06/2017 - 10:37
Artists Jijesh M V Sun, 25/06/2017 - 10:37
Artists Jiju Jerom Sun, 25/06/2017 - 10:37
Artists Jiju Sunny Sun, 25/06/2017 - 10:37
Artists Jiju Gopal Sun, 25/06/2017 - 10:37
Artists Jiji Thomson Sun, 25/06/2017 - 10:37
Artists Jiju Antony Sun, 25/06/2017 - 10:37
Artists Jiji Vazhoor Sun, 25/06/2017 - 10:37
Artists Jiji George Sun, 25/06/2017 - 10:37
Artists Jiji Jogi Sun, 25/06/2017 - 10:18
Artists Gigi K Aymanam Sun, 25/06/2017 - 10:18
Artists Jikkan Sun, 25/06/2017 - 10:18
Artists Jiji Anchani Sun, 25/06/2017 - 10:18
Artists Jiji Sun, 25/06/2017 - 10:18
Artists Jixon Thekkumthala Sun, 25/06/2017 - 10:18
Artists Gikku Jacob Peter Sun, 25/06/2017 - 10:18
Artists Jikku Chacko Sun, 25/06/2017 - 10:18
Artists G Sethunadh Sun, 25/06/2017 - 10:18
Artists Jimshi Khalid Sun, 25/06/2017 - 10:18
Artists Jimson Gopal Sun, 25/06/2017 - 10:18
Artists G C Karakkal Sun, 25/06/2017 - 10:18
Artists G Sreekumar Sun, 25/06/2017 - 10:18
Artists Shyam Kumar Sun, 25/06/2017 - 10:18
Artists G Sreenivasan Sun, 25/06/2017 - 10:18
Artists G Sivan Sun, 25/06/2017 - 10:18

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
ഹാർട്ട് വീക്ക് പൾസ് വീക്ക് വെള്ളി, 15/01/2021 - 20:01 Comments opened
യുവഹൃദയങ്ങളേ യുവഹൃദയങ്ങളേ വെള്ളി, 15/01/2021 - 20:01 Comments opened
ആയിരം ചിറകുള്ള വഞ്ചിയിൽ വെള്ളി, 15/01/2021 - 20:01 Comments opened
അളിയാ ഗുലുമാല് വെള്ളി, 15/01/2021 - 20:01 Comments opened
വാ മമ്മീ വാ മമ്മീ വെള്ളി, 15/01/2021 - 20:01 Comments opened
മാറിൽ സ്യമന്തകരത്നം വെള്ളി, 15/01/2021 - 20:01 Comments opened
കാറ്റുമൊഴുക്കും കിഴക്കോട്ട് വെള്ളി, 15/01/2021 - 20:01 Comments opened
അണിയം മണിയം വെള്ളി, 15/01/2021 - 20:01 Comments opened
അമ്മയ്ക്കുമച്ഛനും കാരാഗൃഹം വെള്ളി, 15/01/2021 - 20:01 Comments opened
കനകം മൂലം ദുഃഖം വെള്ളി, 15/01/2021 - 20:01 Comments opened
നാളീകലോചനേ നിൻ മിഴികൾക്കിന്നു വെള്ളി, 15/01/2021 - 20:01 Comments opened
ഉത്തരമഥുരാപുരിയിൽ വെള്ളി, 15/01/2021 - 20:01 Comments opened
ദാഹം ദാഹം വെള്ളി, 15/01/2021 - 20:01 Comments opened
ഭദ്രദീപം കരിന്തിരി കത്തി വെള്ളി, 15/01/2021 - 20:01 Comments opened
നർത്തകീ നിശാനർത്തകീ വെള്ളി, 15/01/2021 - 20:01 Comments opened
കൊടുങ്ങല്ലൂരമ്മേ കൊടുങ്ങല്ലൂരമ്മേ വെള്ളി, 15/01/2021 - 20:01 Comments opened
അങ്ങേക്കരയിങ്ങേക്കര വെള്ളി, 15/01/2021 - 20:01 Comments opened
വയലാറിന്നൊരു കൊച്ചു ഗ്രാമമല്ലാർക്കുമേ വെള്ളി, 15/01/2021 - 20:01 Comments opened
സഖാക്കളേ മുന്നോട്ട് വെള്ളി, 15/01/2021 - 20:01 Comments opened
എന്തിനാണീ കൈവിലങ്ങുകൾ വെള്ളി, 15/01/2021 - 20:01 Comments opened
കന്നിയിളം കിളി കതിരുകാണാക്കിളി വെള്ളി, 15/01/2021 - 20:01 Comments opened
ഉയരും ഞാൻ നാടാകെ വെള്ളി, 15/01/2021 - 20:01 Comments opened
അനുരാഗം അനുരാഗം വെള്ളി, 15/01/2021 - 20:00 Comments opened
അമൃതവർഷിണീ പ്രിയഭാഷിണീ വെള്ളി, 15/01/2021 - 20:00 Comments opened
പട്ടും വളയും പാദസ്വരവും വെള്ളി, 15/01/2021 - 20:00 Comments opened
നാളെയീ പന്തലിൽ വെള്ളി, 15/01/2021 - 20:00 Comments opened
അമ്മാ പെറ്റമ്മ വെള്ളി, 15/01/2021 - 20:00 Comments opened
ആദിത്യദേവന്റെ കണ്മണിയല്ലോ വെള്ളി, 15/01/2021 - 20:00 Comments opened
ആലിമാലി ആറ്റുംകരയിൽ വെള്ളി, 15/01/2021 - 20:00 Comments opened
മദ്യപാത്രം മധുരകാവ്യം വെള്ളി, 15/01/2021 - 20:00 Comments opened
ആടു മുത്തേ ചാഞ്ചാടു വെള്ളി, 15/01/2021 - 20:00 Comments opened
കാവിയുടുപ്പുമായ് കാറ്റു കൊള്ളാൻ വെള്ളി, 15/01/2021 - 20:00 Comments opened
നന്മ നിറഞ്ഞ മറിയമേ വെള്ളി, 15/01/2021 - 20:00 Comments opened
കാമ ക്രോധ ലോഭ മോഹ വെള്ളി, 15/01/2021 - 20:00 Comments opened
കൃഷ്ണാ കമലനയനശ്രീകൃഷ്ണാ വെള്ളി, 15/01/2021 - 20:00 Comments opened
പമ്പയാറിൻ കരയിലല്ലോ വെള്ളി, 15/01/2021 - 20:00 Comments opened
കളഭമഴ പെയ്യുന്ന രാത്രി വെള്ളി, 15/01/2021 - 20:00 Comments opened
മാവേലി വാണൊരു കാലം വെള്ളി, 15/01/2021 - 20:00 Comments opened
ജനിച്ചു പോയി മനുഷ്യനായ് ഞാൻ വെള്ളി, 15/01/2021 - 20:00 Comments opened
പ്രവാഹിനീ പ്രവാഹിനീ വെള്ളി, 15/01/2021 - 20:00 Comments opened
പ്രവാചകന്മാർ മരിച്ചൂ വെള്ളി, 15/01/2021 - 20:00 Comments opened
മുറുക്കാൻ ചെല്ലം വെള്ളി, 15/01/2021 - 20:00 Comments opened
കർപ്പൂരനക്ഷത്ര ദീപം വെള്ളി, 15/01/2021 - 20:00 Comments opened
ഭ്രാന്താലയം ഇതു ഭ്രാന്താലയം വെള്ളി, 15/01/2021 - 20:00 Comments opened
ശില്പമേ പ്രേമകലാശില്പമേ വെള്ളി, 15/01/2021 - 20:00 Comments opened
വിദ്യാപീഠം ഇവിടം വെള്ളി, 15/01/2021 - 20:00 Comments opened
അച്ഛൻ കൊമ്പത്ത് അമ്മ വരമ്പത്ത് വെള്ളി, 15/01/2021 - 20:00 Comments opened
മനോരമേ നിൻ പഞ്ചവടിയിൽ വെള്ളി, 15/01/2021 - 20:00 Comments opened
കിലുകിലുക്കാൻ ചെപ്പുകളേ വാ വാ വാ വെള്ളി, 15/01/2021 - 20:00 Comments opened
ഇറ്റലി ജർമ്മനി ബോംബേ മൈസൂർ വെള്ളി, 15/01/2021 - 20:00 Comments opened

Pages