അച്ഛൻ കൊമ്പത്ത് അമ്മ വരമ്പത്ത്

അച്ഛൻ കൊമ്പത്ത് അമ്മ വരമ്പത്ത്
കന്നിയിളം കിളി കാരോലക്കിളി
കണ്ണീരാറിൻ തീരത്ത്

ഗുരുവായൂരപ്പന് ഞാനൊരു
തിരുമധുരം നേർന്നല്ലോ
കൊടുങ്ങല്ലൂരമ്മയ്ക്കിന്നൊരു
കുരുതീം മാലേം നേർന്നല്ലോ
എന്നിട്ടും പൊന്നുംകുടത്തിന്റെ
നെഞ്ചിൽ തൊട്ടാൽ തീ പോലെ 
നെഞ്ചിൽ തൊട്ടാൽ തീ പോലെ 
അച്ഛൻ കൊമ്പത്ത് അമ്മ വരമ്പത്ത്

മുത്തുക്കുടയുടെ കീഴിലിരിക്കും
നക്ഷത്രക്കണിയാട്ടി
നൂറുവട്ടം രാത്രിയിലിന്നലെ 
നൂലു ജപിച്ചു കൊടുത്തല്ലോ
എന്നിട്ടും പൊന്നും കുടത്തിന്റെ
നെഞ്ചിൽ തൊട്ടാൽ തീ പോലെ 
നെഞ്ചിൽ തൊട്ടാൽ തീ പോലെ 
അച്ഛൻ കൊമ്പത്ത് അമ്മ വരമ്പത്ത്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
achan kombathu

Additional Info

അനുബന്ധവർത്തമാനം