മനോരമേ നിൻ പഞ്ചവടിയിൽ

മനോരമേ... 
മനോരമേ നിൻ പഞ്ചവടിയിൽ
മധുമതീപുഷ്പങ്ങൾ വിരിഞ്ഞു
പനിനീർ തളിക്കാൻ പവിഴം പതിക്കാൻ
പതിനേഴു വസന്തങ്ങൾ വന്നൂ
(മനോരമേ...)

പതുക്കനേ... 
പതുക്കനെ പതുക്കനെ പൂമൊട്ടു വിടരും
പത്മസരസ്സിൽ നിൻവികാരപത്മസരസ്സിൽ
സ്വയം മറന്നൊഴുകും സ്വർണ്ണമത്സ്യത്തിനു
സ്വപ്നമെന്നവർ പേരിട്ടു - ഞാൻ
സ്വർണ്ണച്ചൂണ്ടയിട്ടു
(മനോരമേ...)

നിറങ്ങളും... 
നിറങ്ങളും മുഖങ്ങളും ഉമ്മ കൈമാറും
നൃത്തസദസ്സിൽ നിൻവിലാസനൃത്തസദസ്സിൽ
മനസ്സിലെ തളികയിൽ നിറയുന്ന തേനിനു
പ്രണയമെന്നവർ പേരിട്ടു - അതു
മുഴുവൻ ഞാൻ കുടിച്ചു 
(മനോരമേ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Manorame nin panchavadiyil

Additional Info

അനുബന്ധവർത്തമാനം