ഇറ്റലി ജർമ്മനി ബോംബേ മൈസൂർ

ഇറ്റലി ജർമ്മനി ബോംബേ മൈസൂർ
ഇട്ടൂപ്പ് കാണാത്ത നാടില്ല
സായിപ്പന്മാരെ  സർക്കസ്സു കാട്ടി
സമ്മാനം വാങ്ങാത്ത നാളില്ല 
ഇറ്റലി ജർമ്മനി ബോംബേ മൈസൂർ
ഇട്ടൂപ്പ് കാണാത്ത നാടില്ല

കാട്ടുമുളം തൂണു കെട്ടി
തൂണിലൊരു ഞാണു കെട്ടി
ഞാണിന്മേലെ സൈക്കിളിലുണ്ടൊരു
സമ്മർ സാൾട്ട് ഹാഹാ സമ്മർസാൾട്ട് -  കൂടെ
കാണാൻ നല്ലൊരു കൊച്ചുപെണ്ണിന്റെ
ട്വിസ്റ്റ് ഡാൻസ് ചാ ചാ ചാ
ട്വിസ്റ്റ് ഡാൻസ്

സിംഹം കടുവാ ചിമ്പൻസി
സിക്കു മറാത്തി പഞ്ചാബി
ചന്ദനക്കാതൽ കടഞ്ഞതു പോലുള്ള
സുന്ദരിപ്പെണ്ണുങ്ങൾ വേറെ

കുട്ടനാട്ടിൽ വരുന്നൂ നമ്മുടെ സർക്കസ് - കുട്ടനാട്ടിൽ
തുളുനാട്ടിലാശാന്റെ കളരിപ്പയറ്റു ഞാൻ
ചുളുവിൽ കാണിക്കാം - പക്ഷേ
മരണക്കിണറ്റിലെ കാറിലെ വേലയ്ക്കു
കാശു വേണം കാശ് - നല്ല 
കാശു വേണം കാശ്

ഇറ്റലി ജർമ്മനി ബോംബേ മൈസൂർ
ഇട്ടൂപ്പ് കാണാത്ത നാടില്ല
സായിപ്പന്മാരെ  സർക്കസ്സു കാട്ടി
സമ്മാനം വാങ്ങാത്ത നാളില്ല 
ഇറ്റലി ജർമ്മനി ബോംബേ മൈസൂർ
ഇട്ടൂപ്പ് കാണാത്ത നാടില്ല

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Italy Germany