കിലുകിലുക്കാൻ ചെപ്പുകളേ വാ വാ വാ

ആ.. ആഹാ ആ.. ലാ ലാ ലലലാ

കിലുകിലുക്കാൻ ചെപ്പുകളേ വാ വാ വാ
കുഞ്ഞാറ്റക്കുരുവികളേ വാ വാ വാ 
തുകിലുണർത്തു പാട്ടു പാടി
തളിർമരത്തിലൂയലാടി
കുടുകുടുകളികാണാൻ വാ വാ വാ 
ഹൊയ്ഹൊയ്
(കിലുകിലുക്കാം..)

കാറ്റു കൊള്ളാം പൂക്കൾ നുള്ളാം
കാട്ടിനുള്ളിൽ തുമ്പി തുള്ളാം
കാറ്റു കൊള്ളാം പൂക്കൾ നുള്ളാം
കാട്ടിനുള്ളിൽ തുമ്പി തുള്ളാം
കദളിവാഴപ്പോളകുത്തി
കൈതയോലപ്പീലികെട്ടി
കറുകംപുൽ മേട്ടിലൊരു കൂടുകൂട്ടാം 
കറുകംപുൽ മേട്ടിലൊരു കൂടുകൂട്ടാം 
ഹൊയ്ഹൊയ്
(കിലുകിലുക്കാം...)

തെയ്തെയ്തോം തെയ്തെയ്തോം
തെയ്തെയ്തോം തെയ്തെയ്തോം

കന്നിയാറേ പമ്പയാറേ
കടലുകാണാൻ പോണവളേ
തെയ്തെയ്തോം തെയ്തെയ്തോം
തെയ്തെയ്തോം തെയ്തെയ്തോം

കന്നിയാറേ പമ്പയാറേ
കടലുകാണാൻ പോണവളേ
പവിഴമുളംതോണിയിലെ
പഞ്ചവർണ്ണപ്പൈങ്കിളിക്കു
പൊന്മുത്തും ചിപ്പികളും
കൊണ്ടുവരേണം
പൊന്മുത്തും ചിപ്പികളും
കൊണ്ടുവരേണം
(കിലുകിലുക്കാം...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kilukilukkaan cheppukale