പ്രവാചകന്മാർ മരിച്ചൂ

പ്രവാചകന്മാര്‍ മരിച്ചൂ
പ്രപഞ്ചവീഥിയില്‍ വെളിച്ചം മരിച്ചൂ
തെളിച്ച വഴിയേ വിധിയുടെ പുറകേ
തേരോടിച്ചൂ ഞാന്‍ - വെറുതേ
തേരോടിച്ചൂ ഞാന്‍ (പ്രവാചകന്മാര്‍..)

ചുമച്ചും കിതച്ചും ശ്വാസം വലിച്ചും
ചുമടു ചുമക്കണമോ - ഇനിയും
ചുമടു ചുമക്കണമോ
ആകാശക്കോട്ടകള്‍ തകരുമ്പോള്‍ ഞാ-
നവയുടെ തണലില്‍ ഉറങ്ങണമോ (പ്രവാചകന്മാര്‍..)

പഴങ്കഥ മുഴുവനും പതിര്
പഴഞ്ചൊല്ലു മുഴുവനും പതിര്
പാവം വിധിയുടെ പാടത്തു വിളയും
പതിര് പതിര് പതിര് (പ്രവാചകന്മാര്‍..)

പുതിയ വഴികള്‍ പുതിയ നിധികള്‍
പുതിയ വെളിച്ചങ്ങള്‍ - മുന്നില്‍
പുതിയ വെളിച്ചങ്ങള്‍
അവയുടെ അക്ഷയഖനികള്‍ തേടും
സമരം സമരം ജീവിതം - ഇനി
സമരം സമരം ജീവിതം (പ്രവാചകന്മാര്‍..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pravachakanmar marichu

Additional Info

അനുബന്ധവർത്തമാനം