ചുംബിക്കാനൊരു ശലഭമുണ്ടെങ്കിലേ
ചുംബിക്കാനൊരു ശലഭമുണ്ടെങ്കിലേ
യൌവ്വനം സുരഭിലമാകൂ - പൂവിന്
യൌവ്വനം സുരഭിലമാകൂ
സ്നേഹിക്കാനൊരു പുരുഷനുണ്ടെങ്കിലേ
സ്ത്രീ ദേവതയാകൂ
ഗാനഗന്ധര്‍വന്‍ കണ്ടെത്തിയാലേ
മൌനം നാദമാകൂ (2)
വെള്ളിനൂല്‍ത്തിരിയിട്ടു കൊളുത്തിയാലേ
വെളിച്ചം വിളക്കില്‍ വിടരൂ
ചുംബിക്കാനൊരു ശലഭമുണ്ടെങ്കിലേ
യൌവ്വനം സുരഭിലമാകൂ - പൂവിന്
യൌവ്വനം സുരഭിലമാകൂ
ശില്‍പ്പി മിനുക്കിയ ചുവരുണ്ടെങ്കിലേ
സ്വപ്നം ചിത്രമാകൂ (2) - ദിവാ
സ്വപ്നം ചിത്രമാകൂ
ആലിംഗനങ്ങളില്‍ ഉറങ്ങിയാലേ
ആത്മനിര്‍വൃതിയിലുണരൂ
ചുംബിക്കാനൊരു ശലഭമുണ്ടെങ്കിലേ
യൌവ്വനം സുരഭിലമാകൂ - പൂവിന്
യൌവ്വനം സുരഭിലമാകൂ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
chumbikkaanoru
Additional Info
ഗാനശാഖ: