കാറ്റുമൊഴുക്കും കിഴക്കോട്ട്

ഓ...ഓ..ഓ..
കാറ്റുമൊഴുക്കും കിഴക്കോട്ട്
കാവേരി വള്ളം പടിഞ്ഞാട്ട്
കാറ്റിനെതിരേ ഒഴുക്കിനെതിരേ
തുഴഞ്ഞാലോ - കാണാത്ത
പൊയ്കകൾ കാണാലോ
കാണാത്ത തീരങ്ങൾ കാണാലോ
കാറ്റുമൊഴുക്കും കിഴക്കോട്ട്
കാവേരി വള്ളം പടിഞ്ഞാട്ട്

കാണാത്ത പൊയ്കയിലെന്തൊണ്ട്
കണ്ടാൽ ചിരിക്കണ പൂവൊണ്ട്
പൂവേലൊന്നു പറിക്കാലോ
പൂക്കാത്ത വള്ളിക്ക് കൊടുക്കാലോ
പൂക്കാത്ത വള്ളിക്ക് കൊടുക്കാലോ
ചിരിക്കുന്ന പൂവിന്റെയിണപ്പൂവായ്
ഒരു പൂക്കാലം കാണാലോ
ഒരു പൂക്കാലം കാണാലോ
കാറ്റുമൊഴുക്കും കിഴക്കോട്ട്
കാവേരി വള്ളം പടിഞ്ഞാട്ട്

കാണാത്ത തീരത്തിലെന്തൊണ്ട്
കണ്ടാൽ കരയണ കിളിയൊണ്ട്
കിളിയെ ചെന്നു പിടിക്കാലോ
കിങ്ങിണിക്കൂട്ടിലിട്ടിണക്കാലോ
കിങ്ങിണിക്കൂട്ടിലിട്ടിണക്കാലോ
കരയുന്ന പൈങ്കിളിക്കിണക്കിളിയായ്
ചിറകുകൾ ചേർത്തു പറക്കാലോ
ചിറകുകൾ ചേർത്തു പറക്കാലോ

കാറ്റുമൊഴുക്കും കിഴക്കോട്ട്
കാവേരി വള്ളം പടിഞ്ഞാട്ട്
കാറ്റിനെതിരേ ഒഴുക്കിനെതിരേ
തുഴഞ്ഞാലോ - കാണാത്ത
പൊയ്കകൾ കാണാലോ
കാണാത്ത തീരങ്ങൾ കാണാലോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
3
Average: 3 (1 vote)
Kaattumozhukkum

Additional Info

അനുബന്ധവർത്തമാനം