അണിയം മണിയം

അണിയംമണിയം പൊയ്കയില്‍ പണ്ടൊ-
രരയന്നമുണ്ടായിരുന്നു - അവള്‍
ഉദയം മുതല്‍ അസ്തമയം വരെ
ഉര്‍വ്വശിചമയുകയായിരുന്നു

അല്ലിമലര്‍ക്കാവില്‍ കൂത്തിന് പോയനാള്‍
അവളൊരു മയിലിനെ കണ്ടു
നിറമയില്‍പ്പീലികള്‍ കണ്ടു
തിരുമണിക്കച്ചകള്‍ കണ്ടു
നിറുകയില്‍ പൂങ്കൊടികണ്ടു
അന്നാ മയിലിന്‍ വര്‍ണ്ണപ്പീലികള്‍
അവള്‍ ചെന്നു കടം മേടിച്ചു
അവള്‍ ചെന്നു കടം മേടിച്ചു
അണിയംമണിയം പൊയ്കയില്‍ പണ്ടൊ-
രരയന്നമുണ്ടായിരുന്നു

അഗ്നിമുടിക്കുന്നില്‍ വിളക്കിന് പോയനാള്‍
അവളൊരു മാനിനെ കണ്ടു
കലയുള്ള കൊമ്പുകള്‍ കണ്ടു
കടമിഴിക്കോണുകള്‍ കണ്ടു
കതിരിട്ടസ്വപ്നങ്ങള്‍ കണ്ടു
അന്നാ മാനിന്‍ നീലക്കണ്ണുകള്‍
അവള്‍ ചെന്നു കടം മേടിച്ചു
അവള്‍ ചെന്നു കടം മേടിച്ചു
അണിയംമണിയം പൊയ്കയില്‍ പണ്ടൊ-
രരയന്നമുണ്ടായിരുന്നു

അന്നനടകാണാന്‍ ആവഴിവന്നവര്‍
അവളുടെ വികൃതികള്‍ കണ്ടു
മഴവില്ലിന്‍ പൂങ്കുടക്കീഴെ
മയിലിന്റെ പീലികളോടെ
മാനിന്റെ കണ്ണുകളോടെ
അവരാ നടനം നോക്കിച്ചിരിച്ചു
അരയന്നം നാണിച്ചു
അരയന്നം നാണിച്ചു

അണിയംമണിയം പൊയ്കയില്‍ പണ്ടൊ-
രരയന്നമുണ്ടായിരുന്നു - അവള്‍
ഉദയം മുതല്‍ അസ്തമയം വരെ
ഉര്‍വ്വശിചമയുകയായിരുന്നു

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aniyam Maniyam

Additional Info

അനുബന്ധവർത്തമാനം