മാറിൽ സ്യമന്തകരത്നം

മാറിൽ സ്യമന്തക രത്നം ചാർത്തി
മറക്കുട ചൂടിയ രാത്രി
മാതളപ്പന്തലിൽ മാരൻ പാട്ടിനു
മലർക്കളമെഴുതിയ രാത്രി
ഇതുവഴി ഇതുവഴി ഇതുവഴി വരൂ നീ
മംഗലാതിരരാത്രി
ഇളനീർക്കുന്നും മലയാളത്തിൻ
മാനസ പ്രിയപുത്രീ
മാനസ പ്രിയപുത്രീ

അഷ്ടമംഗല്യപ്പൂപ്പാലികയിൽ
വലം പിരിശംഖുണ്ടോ കയ്യിൽ
വലം പിരി ശംഖുണ്ടോ (2)
ആറന്മുളയിലെ വൈരം പതിച്ചൊരു
വാൽക്കണ്ണാടിയുണ്ടോ
പുത്തരിയവിലുണ്ടോ ഇളം
പൂക്കിലത്തളിരുണ്ടോ
പുഷ്പിണിമാരുടെ  കൂന്തലിലണിയും
പൂവാം കുറുന്നിലയുണ്ടോ
പൂവാം കുറുന്നിലയുണ്ടോ  (മാറിൽ....)

പുഷ്പമഞ്ജീരം കിലുകിലെ കിലുക്കും
കഥകളിപ്പദമുണ്ടോ
ചുണ്ടിൽ കഥകളിപ്പദമുണ്ടോ(2)
പീലിക്കതിരുകൾ
ചുറ്റും തിരുകിയ കേശഭാരമുണ്ടോ
രാവണവിജയമാണോ കഥ
കീചകവധമാണോ
രാധാമാധവലീലകളാണോ
സീതാസ്വയംവരമാണോ
സീതാസ്വയംവരമാണോ(മാറിൽ....)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Maaril Syamanthaka

Additional Info

അനുബന്ധവർത്തമാനം