വാ മമ്മീ വാ മമ്മീ

വാ മമ്മീ വാ മമ്മീ വാ
വന്നൊരുമ്മ താ മമ്മീ താ മമ്മീ താ
വാ മമ്മീ വാ മമ്മീ വാ
വന്നൊരുമ്മ താ മമ്മീ താ മമ്മീ താ

ഭൂതത്താൻ മലയിലൊളിച്ചോ - മമ്മീ
പൂവള്ളിക്കുടിലിലൊളിച്ചോ
തങ്കക്കോലേ തക്കിളിക്കോലെ പറഞ്ഞു താ
താലിക്കുന്നിലെ തേൻകുയിലമ്മയെ കാണിച്ചു താ
കണ്ടു പിടിച്ചേ - ഇതാ കണ്ടു പിടിച്ചേ
കണ്ടു പിടിച്ചേ - കണ്ടു പിടിച്ചേ
മമ്മി കടം കുടിച്ചേ
(വാ മമ്മീ..)

ആഹാഹാ... ലലലാ......
കാറ്റാടിത്തണലിലൊളിച്ചോ - മമ്മീ
കണ്ണാടിക്കടവിലൊളിച്ചോ
തിത്തൈ തുമ്പീ തോരണം തുമ്പീ പിടിച്ചു താ
താഴേക്കാട്ടിലെ താമരമൈനയെ കാണിച്ചു താ
കണ്ടു പിടിച്ചേ - ഇതാ കണ്ടു പിടിച്ചേ
കണ്ടു പിടിച്ചേ - കണ്ടു പിടിച്ചേ
മമ്മി കടം കുടിച്ചേ
(വാ മമ്മീ..)

ആഹഹാ.... ലലലാ......
പത്തായപ്പുരയിലൊളിച്ചോ - മമ്മീ
പഞ്ചാരപ്പുരയിലൊളിച്ചോ
കള്ളിക്കാക്കേ കോങ്കണ്ണിക്കാക്കേ പറഞ്ഞു താ
കാണാക്കൂട്ടിലെയമ്പലപ്രാവിനെ കാണിച്ചു താ
കണ്ടു പിടിച്ചേ - ഇതാ കണ്ടു പിടിച്ചേ
കണ്ടു പിടിച്ചേ - കണ്ടു പിടിച്ചേ
മമ്മി കടം കുടിച്ചേ
(വാ മമ്മീ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Va Mammy Va Mummy

Additional Info