സഖാക്കളേ മുന്നോട്ട്
സഖാക്കളേ...
സഖാക്കളേ മുന്നോട്ട്
മുന്നോട്ട് മുന്നോട്ട് മുന്നോട്ട്
തൊഴിലാളികളെ തൊഴിലാളികളെ
മനസ്സിൽ വിപ്ലവ തിരകളിരമ്പിടും
അലയാഴികളെ - അലയാഴികളെ
മുന്നോട്ട് മുന്നോട്ട് മുന്നോട്ട്
സഖാക്കളേ മുന്നോട്ട്
വസന്തപുഷ്പാഭരണം ചാർത്തിയ
വയലേലകളിൽ - വയലേലകളിൽ
വിയർപ്പുമുത്തുകൾ നമ്മൾ തൂകിയ
പണിശാലകളിൽ - പണിശാലകളിൽ
നമ്മളുയർത്തുക നമ്മളുയർത്തുക
നമ്മുടെ ധീര പതാക - നമ്മുടെ ധീര പതാക
മുന്നോട്ട് മുന്നോട്ട് മുന്നോട്ട്
സഖാക്കളേ മുന്നോട്ട്
പരദേശികളുടെ അധികാരക്കൊടി
അറബിക്കടലിൽ - അറബിക്കടലിൽ
അവരുടെ തോക്കുകൾ തൂക്കുമരങ്ങൾ
അറബിക്കടലിൽ - അറബിക്കടലിൽ
പുത്തൻ കലവും പൊന്നരിവാളും
പുതിയ പ്രതിജ്ഞയുമായി -
പുതിയ പ്രതിജ്ഞയുമായി
മുന്നോട്ട് മുന്നോട്ട് മുന്നോട്ട്
സഖാക്കളേ മുന്നോട്ട്
രക്തസാക്ഷികളേ - രക്തസാക്ഷികളേ
രണാങ്കണങ്ങളിൽ ഇന്ത്യവിടർത്തിയ
രാജമല്ലിപ്പൂവുകളേ - രാജമല്ലിപ്പൂവുകളേ
നിങ്ങടെ അന്ത്യശ്വാസമുയർന്നു
കൊടുങ്കാറ്റൂതിയ മണ്ണിൽ
കൊടുങ്കാറ്റൂതിയ മണ്ണിൽ
ഞങ്ങളുയർത്തുകയല്ലോ ഭാരത -
സങ്കര ധീരപതാക
മുന്നോട്ട് മുന്നോട്ട് മുന്നോട്ട്
സഖാക്കളേ - സഖാക്കളേ....