അങ്ങൊരു നാട്ടില് പൊന്നുകൊണ്ട് പൂത്തളിക

അങ്ങൊരുനാട്ടില്... 
അങ്ങൊരുനാട്ടില് പൊന്നുകൊണ്ട് പൂത്തളിക
ഇങ്ങൊരുനാട്ടില് മണ്ണ് കൊണ്ട് പൂത്തളിക
മണ്ണ് കൊണ്ട് പൂത്തളിക
(അങ്ങൊരു നാട്ടില്.. )

അങ്ങൊരു പെണ്‍കൊടിക്ക് വെള്ളിമേഞ്ഞ മണിമേട
ഇങ്ങൊരു പെണ്‍കൊടിക്ക് പുല്ലുമേഞ്ഞ പുലമാടം
അങ്ങുള്ള തക്കിളിയില്‍ ചിങ്ങനിലാ പൊന്നൂല്
ഇങ്ങൊരു തക്കിളിയില്‍ തെങ്ങിന്റെ ചകിരിനാര്
(അങ്ങൊരു നാട്ടില്... )

മുത്തിന്റെ കമ്മലിട്ട് പട്ടുനൂലവിടെ നൂല്‍ക്കും
കൈതയോലക്കമ്മലിട്ട് കയര്‍നൂലിവിടെനൂല്‍ക്കും
അങ്ങുനെയ്യും പൂമ്പട്ടിന് തങ്കപ്പണം സമ്മാ‍നം
ഇങ്ങുനെയ്യും പൂമ്പട്ടിന് കണ്ണുനീര് സമ്മാനം
(അങ്ങൊരു നാട്ടില്... )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Angoru Naattil Ponnukondu Poothalika

Additional Info

Year: 
1968

അനുബന്ധവർത്തമാനം