വയലാറിന്നൊരു കൊച്ചു ഗ്രാമമല്ലാർക്കുമേ

വയലാറിന്നൊരു കൊച്ചു ഗ്രാമമല്ലാർക്കുമേ
വിലകാണാനാവാത്ത കാവ്യമത്രേ
വിലകാണാനാവാത്ത കാവ്യമത്രേ

അഴകുറ്റ വേണാടിൻ അഴിയുന്ന ചുരുൾമുടി 
അഴകുറ്റ വേണാടിൻ അഴിയുന്ന ചുരുൾമുടി
തഴകണക്കുലയുമാ കായലിങ്കൽ 
മഹിതമാം കാലതൻ കരതാരാൽ ചൂടിച്ച 
മലരുപോൽ അങ്ങെഴും ദ്വീപു കണ്ടോ 
വയലാറിന്നൊരു കൊച്ചു ഗ്രാമമല്ലാർക്കുമേ
വിലകാണാനാവാത്ത കാവ്യമത്രേ

പണി ചെയ്തു നൂറ്റാണ്ടായ്‌
പണി ചെയ്തു നൂറ്റാണ്ടായ്‌ - പശി തിന്നുമവിടുത്തെ 
ജനതതിയൊരുദിനം മർത്ത്യരായി 
ചിരിതൂകും പൊന്നണി പാടങ്ങളൊക്കെയും 
അരികൾക്കു പട്ടടക്കാടുകളായ്‌ 

തല താഴ്ത്തി നിൽക്കുമാ മൺകുടിലോരോന്നും 
തല താഴ്ത്തി നിൽക്കുമാ മൺകുടിലോരോന്നും 
മനുജാഭിമാനത്തിൻ കോട്ടയായി 
അടിമുടി കൊരിത്തരിച്ച മരങ്ങളാ -
പടവെട്ടു നോക്കി പകച്ചു നിന്നു 

വയലാറിന്നൊരു കൊച്ചു ഗ്രാമമല്ലാർക്കുമേ
വിലകാണാനാവാത്ത കാവ്യമത്രേ
വിലകാണാനാവാത്ത കാവ്യമത്രേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vayalaarinnoru Kochu

Additional Info

Year: 
1968

അനുബന്ധവർത്തമാനം