കന്നിയിളം കിളി കതിരുകാണാക്കിളി
കന്നിയിളംകിളി കതിരുകാണാക്കിളി
കോലോത്തും പാടത്തു കൊയ്യാന്‍ പോയ്
കോലോത്തും പാടത്തു കൊയ്യാന്‍ പോയ്
ഓ - കൊയ്യാന്‍ പോയ്
(കന്നിയിളംകിളി..)
വെറ്റേം തിന്ന് - കറ്റേം കൊയ്ത്
വെറ്റേം തിന്ന് കറ്റേം കൊയ്ത്
വേലേം കണ്ടുമടങ്ങുമ്പോള്‍ - അവള്‍
വേലേം കണ്ടുമടങ്ങുമ്പോള്‍
അവിടന്നും കിട്ടി ഇവിടന്നും കിട്ടി
ആഴക്കുമൂഴക്കു പുഞ്ചനെല്ല്
ആഴക്കുമൂഴക്കു പുഞ്ചനെല്ല്
(കന്നിയിളംകിളി..)
കട്ടേം നീക്കീ - കല്ലും പെറുക്കീ
കട്ടേം നീക്കി കല്ലും പെറുക്കി
പേറ്റിക്കൊഴിച്ചിട്ടു കുത്തുമ്പോള്‍ - അവള്‍
പേറ്റിക്കൊഴിച്ചിട്ടു കുത്തുമ്പോള്‍
പുന്നെല്ലില്‍ പാതി പതിരായ് പോയീ
പിന്നത്തെ പാതി പൊടിഞ്ഞും പോയ്
പിന്നത്തെ പാതി പൊടിഞ്ഞും പോയ്
(കന്നിയിളംകിളി..)
ചൂളോം കുത്തി - ചൂണ്ടേം കെട്ടി
ചൂളോം കുത്തി ചൂണ്ടേം കെട്ടി
ചുള്ളിക്കും മീനിനും പോയപ്പോള്‍ - അവൾ
ചുള്ളിക്കും മീനിനും പോയപ്പോള്‍
കൊല്ലനും കണ്ടില്ല കൊല്ലത്തീം കണ്ടില്ല
കുന്നുംപുറത്തൊരു പൊന്നരിവാൾ
കുന്നുംപുറത്തൊരു പൊന്നരിവാൾ
(കന്നിയിളംകിളി..)