നർത്തകീ നിശാനർത്തകീ

നര്‍ത്തകീ നിശാനര്‍ത്തകീ
നീ എന്തിനിത്ര താമസിച്ചു 
രാസക്രീഢാ നൃത്തം കഴിഞ്ഞപ്പോള്‍
രാത്രിയായിപ്പോയി - ഇന്നു രാത്രിയായിപ്പോയി
രാസക്രീഢാ നൃത്തം കഴിഞ്ഞപ്പോള്‍
രാത്രിയായിപ്പോയി - ഇന്നു രാത്രിയായിപ്പോയി

പുഷ്പശയ്യ സഖികള്‍ വിരിച്ചിട്ട്
എത്ര നേരം കഴിഞ്ഞൂ -
എത്ര നേരം കഴിഞ്ഞൂ
മദ്യചഷകം നിറച്ചു ഞാന്‍ വെച്ചിട്ട്
എത്ര നേരം കഴിഞ്ഞൂ 
നര്‍ത്തകീ നിശാനര്‍ത്തകീ
നീ എന്തിനിത്ര താമസിച്ചു 

കാല്‍ചിലങ്കയഴിച്ചോട്ടെ - ഞാന്‍
കച്ചമണികളഴിച്ചോട്ടേ
കാല്‍ചിലങ്കയഴിച്ചോട്ടെ - ഞാന്‍
കച്ചമണികളഴിച്ചോട്ടേ
ചാലിച്ചു മാറിലും കവിളിലും ചാര്‍ത്തിയ
ചായില്ല്യം കഴുകിക്കളഞ്ഞോട്ടേ
തിടുക്കമായോ - അതിനു മുന്‍പേ
തിടുക്കമായോ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Narthakee

Additional Info

അനുബന്ധവർത്തമാനം