ഋതുകന്യകയുടെ ലതാഗൃഹത്തിലെ

ഋതുകന്യകയുടെ ലതാഗൃഹത്തിലെ ഋഷികുമാരാ
പാതിയടഞ്ഞനിന്‍ നയനദലങ്ങളില്‍
ഭക്തിയോ - സ്വപ്നമോ 
പരമഹംസപദ നിര്‍വൃതിയോ
ഋതുകന്യകയുടെ ലതാഗൃഹത്തിലെ ഋഷികുമാരാ

ഭക്തിയെങ്കില്‍ നിന്തിരുമുന്നില്‍
വല്‍ക്കലമണിഞ്ഞുനില്‍ക്കും ഞാന്‍
തുടിയ്ക്കും നെഞ്ചില്‍ തപസ്സിനിടയില്‍
തുളസിപ്പൂമാലചാര്‍ത്തും - ഞാനാം
തുളസിപ്പൂമാല ചാര്‍ത്തും
ഋതുകന്യകയുടെ ലതാഗൃഹത്തിലെ ഋഷികുമാരാ

സ്വപ്നമെങ്കില്‍ മദനനയയ്ക്കും
അപ്സരസ്സായ് ഞാന്‍ നില്‍ക്കും
മനസ്സും വപുസ്സും മധുചന്ദ്രികയില്‍
മലരമ്പെയ്തെതു മുറിയ്ക്കും രാത്രിയില്‍
മലരമ്പെയ്തെയ്തു മുറിയ്ക്കും

ഋതുകന്യകയുടെ ലതാഗൃഹത്തിലെ ഋഷികുമാരാ
പാതിയടഞ്ഞനിന്‍ നയനദലങ്ങളില്‍
ഭക്തിയോ - സ്വപ്നമോ 
പരമഹംസപദ നിര്‍വൃതിയോ
ഋതുകന്യകയുടെ ലതാഗൃഹത്തിലെ ഋഷികുമാരാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Rithukanyakayude

Additional Info

അനുബന്ധവർത്തമാനം