കൊടുങ്ങല്ലൂരമ്മേ കൊടുങ്ങല്ലൂരമ്മേ

കൊടുങ്ങല്ലൂരമ്മേ കൊടുങ്ങല്ലൂരമ്മേ
കുന്നലനാട്ടിൽ കുടികൊള്ളുമമ്മേ
ജയദുർഗ്ഗേ - ജയദുർഗ്ഗേ
കൊടുങ്ങല്ലൂരമ്മേ - കൊടുങ്ങല്ലൂരമ്മേ
കുന്നലനാട്ടിൽ കുടികൊള്ളുമമ്മേ

കുരുതിക്കളങ്ങളിൽ  പാട്ടുപാടി
കുങ്കുമക്കലശങ്ങളാടിയാടി
വാളും ചിലമ്പുമായ് സംഹാരതാണ്ഡവം
ആടുമമ്മേ - ശ്രീകുരുമ്പേ 
ജയദുർഗ്ഗേ - ജയദുർഗ്ഗേ
കൊടുങ്ങല്ലൂരമ്മേ - കൊടുങ്ങല്ലൂരമ്മേ
കുന്നലനാട്ടിൽ കുടികൊള്ളുമമ്മേ

മുത്തമിഴിൻ മുത്തായി
മൂവുലകിന്നു വിളക്കായി
കോവിലന്നു പ്രിയയായ്
കണ്ണകിയായ് പണ്ട്
കാവേരിതീരത്ത് വളർന്നോരമ്മേ
ജയദുർഗ്ഗേ - ജയദുർഗ്ഗേ
കൊടുങ്ങല്ലൂരമ്മേ - കൊടുങ്ങല്ലൂരമ്മേ
കുന്നലനാട്ടിൽ കുടികൊള്ളുമമ്മേ

പ്രതികാരരുദ്രയായ് പാവകജ്വാലയായ്
മധുരാനഗരം എരിച്ചോരമ്മേ
മാനവധർമ്മം കതിരിട്ടു നിന്നൊരു
മാവേലി നാട്ടീന്നു വന്നോരമ്മേ 
ജയദുർഗ്ഗേ - ജയദുർഗ്ഗേ
കൊടുങ്ങല്ലൂരമ്മേ - കൊടുങ്ങല്ലൂരമ്മേ
കുന്നലനാട്ടിൽ കുടികൊള്ളുമമ്മേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kodungallooramme

Additional Info

അനുബന്ധവർത്തമാനം