ഉദയാസ്തമനങ്ങളേ

ഉദയാസ്തമനങ്ങളേ യുഗസഞ്ചാരികളേ
ഉയർച്ചയും താഴ്ചയുമൊരു പോലെ
നിങ്ങൾക്കൊരു പോലെ (ഉദയാ..)

കണ്ണുനീർച്ചോലയിൽ കാലമൊഴുക്കിയ
കടലാസു തോണികളെത്ര കണ്ടൂ
അഴിമുഖത്തിരകളിൽ തകർന്നു ചിതറും
അവരുടെ മോഹങ്ങളെത്ര കണ്ടൂ
നിങ്ങളെത്ര കണ്ടൂ (ഉദയാ..)

മാനവധർമ്മങ്ങൾ കാറ്റിൽ പറത്തിയ
ഞാനെന്ന ഭാവങ്ങളെത്ര കണ്ടു
ചുമലിൽ മാ‍റാപ്പുമായ് അലഞ്ഞു തിരിയും
അവയുടെ മോഹങ്ങളെത്ര കണ്ടൂ
നിങ്ങളെത്ര കണ്ടൂ (ഉദയാ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Udayasthamanangale

Additional Info

അനുബന്ധവർത്തമാനം