അമ്മയ്ക്കുമച്ഛനും കാരാഗൃഹം
അമ്മയ്ക്കും അച്ഛനും കാരാഗൃഹം അമ്മാവനോ സിംഹാസനം അന്തപ്പുരത്തിൽ വളരേണ്ട കണ്ണന് അമ്പാടി ഗോകുല ഗ്രാമം (അമ്മയ്ക്കും..) പൊന്നും കിരീടമിരിക്കേണ്ട തലയിൽ വർണ്ണ മയിലിന്റെ പീലി രത്നാഭരണങ്ങളണിയേണ്ട മാറിൽ കൃഷ്ണതുളസി പൂമാലാ അമ്പാടിയമ്മക്കും കണ്ണീര് ഈ അമ്മൂമ്മയ്ക്കും കണ്ണീര് രാരിരാരോ രാരാരോ രാരിരാരോ രാരാരോ സ്വർണത്തളിക ഇരിക്കേണ്ട കയ്യിൽ കണ്ണൻചിരട്ട കിണ്ണം പള്ളിചെങ്കോൽ പിടിക്കേണ്ട കയ്യിൽ ഇല്ലിമുളയുടെ പൂങ്കൊമ്പ് അമ്പാടിയമ്മയ്ക്കും കണ്ണീര് ഈ അമ്മൂമ്മക്കും കണ്ണീര് രാരിരാരോ രാരാരോ രാരിരാരോ രാരാരോ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Ammaikkum achanum
Additional Info
ഗാനശാഖ: