കൃഷ്ണാ കമലനയനശ്രീകൃഷ്ണാ

കൃഷ്ണാ കമലനയനശ്രീകൃഷ്ണാ നിന്നെ
കാത്തു നില്പൂ നിന്റെ രാധ
കാളിന്ദീതടത്തിലെ കളിമൺ കുടിലിലെ
കാമിനിമണിയാം രാധ (കൃഷ്ണാ..)

ഗോപികമാരുടെ പാൽക്കുടം തുള്ളും
ഗോവർദ്ധനത്തിന്നരികിൽ (2)
മാരകാകളി പാടി - മാധവാ മുഖം തേടി
മാലതീസദനമിതലങ്കരിച്ചു 
കൃഷ്ണാ കമലനയനശ്രീകൃഷ്ണാ നിന്നെ
കാത്തു നില്പൂ നിന്റെ രാധ - നിന്റെ രാധ

മഞ്ഞിൽ കുളിച്ചു മദാലസ ധാത്രിയായ്
മന്ദഹസിക്കുമീ ചന്ദ്രികയിൽ (2)
രാസകേളികളാടി രാഗലഹരി ചൂടി
രാത്രിയുറക്കൊഴിക്കാൻ കൊതിപ്പൂ
രാജീവലോചനനെ വിളിപ്പൂ 
കൃഷ്ണാ കമലനയനശ്രീകൃഷ്ണാ നിന്നെ
കാത്തു നില്പൂ നിന്റെ രാധ - നിന്റെ രാധ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Krishna kamalanayana

Additional Info