കളഭമഴ പെയ്യുന്ന രാത്രി

കളഭമഴ പെയ്യുന്ന രാത്രി
കല്ലുകൾ പൂക്കുന്ന രാത്രി
പുഷ്പവതി മുല്ലക്കു പൊൻതിങ്കൾക്കല
പുടവ കൊടുക്കുന്ന രാത്രി 
കളഭമഴ പെയ്യുന്ന രാത്രീ

ഭൂമിയിലെ സ്ത്രീകളും അവരുടെ മോഹവും
പൂ നുള്ളി നടക്കുമീ രാവിൽ(2) - ഈ രാവിൽ
പന്തലിട്ടതു പോരാഞ്ഞോ
പരാഗനിറപറ പോരാഞ്ഞൂ
എന്തെന്റെ ദേവനൊന്നുണരാത്തൂ
എന്തേ പരിഭവം മാറാത്തൂ 
കളഭമഴ പെയ്യുന്ന രാത്രീ

കാറ്റിന്റെ കൈയിലെ രാമച്ചവിശറികൾ
കാമുകരെയുണർത്തുമീ രാവിൽ (2) - ഈ രാവിൽ
പട്ടുമെത്തകളില്ലാഞ്ഞോ
പളുങ്കു മണിയറയില്ലാഞ്ഞോ
എന്തെന്റെ ദേവനൊന്നുണരാത്തൂ
എന്തേ തിരുമിഴി വിടരാത്തൂ

കളഭമഴ പെയ്യുന്ന രാത്രി
കല്ലുകൾ പൂക്കുന്ന രാത്രി
പുഷ്പവതി മുല്ലക്കു പൊൻതിങ്കൾക്കല
പുടവ കൊടുക്കുന്ന രാത്രി 
കളഭമഴ പെയ്യുന്ന രാത്രീ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kalabhamazha peyyunna

Additional Info