പമ്പയാറിൻ കരയിലല്ലോ
പമ്പയാറിന്‍ കരയിലല്ലോ
പഞ്ചമിനിലാവിളക്ക്
എണ്ണ വേണ്ട തിരിയും വേണ്ട
എന്തു നല്ല പൊന്‍വിളക്ക്
പമ്പയാറിന്‍ കരയിലല്ലോ
പഞ്ചമിനിലാവിളക്ക്
എണ്ണ വേണ്ട തിരിയും വേണ്ട
എന്തു നല്ല പൊന്‍വിളക്ക്
രാരിരരോ രാരാരോ
രാരിരരോ രാരാരോ
പൊന്‍വിളക്കിന്‍ വെട്ടത്തിലേ
പുത്തിലഞ്ഞി പന്തലിലേ
പുല്ലു മേഞ്ഞ മലയിലല്ലോ
പൂക്കാരിപ്പെണ്ണ് - എന്നും
പൂവമ്പനെ കാത്തുനില്‍ക്കും
പൂക്കാരിപ്പെണ്ണ്
പമ്പയാറിന്‍ കരയിലല്ലോ
പഞ്ചമിനിലാവിളക്ക്
വെള്ളോട്ടു കുടപിടിച്ച്
വെള്ളാരം പൂപറിച്ച്
പൂഞ്ചേല ചുറ്റിനിന്നു
പൂക്കാരിപ്പെണ്ണ് - വന്ന
പൂവമ്പന്റെ കൈയിലൊരു
പുന്നാരമുത്ത്
രാരിരരോ രാരാരോ
രാരിരരോ രാരാരോ
പൊന്‍വിളക്കിന്‍ വെട്ടത്തിലേ
പുഞ്ചിരിക്കും പിഞ്ചുമുത്തേ
പൂവമ്പനോടേറ്റുവാങ്ങീ
പൂക്കാരിപ്പെണ്ണ് - നിന്നെ
പത്തു മാസം ചുമക്കാത്ത
പൂക്കാരിപ്പെണ്ണ്
പമ്പയാറിന്‍ കരയിലല്ലോ
പഞ്ചമിനിലാവിളക്ക്
എണ്ണ വേണ്ട തിരിയും വേണ്ട
എന്തു നല്ല പൊന്‍വിളക്ക്
രാരിരരോ രാരാരോ
രാരിരരോ രാരാരോ