ഭ്രാന്താലയം ഇതു ഭ്രാന്താലയം
ഭ്രാന്താലയം - ഇതു ഭ്രാന്താലയം
പണ്ടു വിവേകാനന്ദന്‍ പ്രവചിച്ചു
അതു പ്രതിധ്വനിച്ചു
പ്രപഞ്ചമാകേ പ്രതിധ്വനിച്ചു
ഭ്രാന്താലയം ഇതു ഭ്രാന്താലയം
കൃഷ്ണന്‍ ജനിച്ചു....
കൃഷ്ണായ വാസുദേവായ ദേവകീ നന്ദനായ ച
നന്ദഗോപകുമാരായ ഗോവിന്ദായ നമോനമ:
ബുദ്ധന്‍ ജനിച്ചു.....
ബുദ്ധം ശരണം ഗച്ഛാമി
ധര്‍മ്മം ശരണം ഗച്ഛാമി
സംഘം ശരണംഗച്ഛാമി
ക്രിസ്തുദേവന്‍ ജനിച്ചു....
ആ.....ആ....ആ.....
കൃഷ്ണന്‍ ജനിച്ചു ബുദ്ധന്‍ ജനിച്ചു ക്രിസ്തുദേവന്‍ ജനിച്ചു
അവരുടെ ജീവിത വേദാന്തങ്ങള്‍ ആരു പഠിച്ചു
അവരുടെ വിജ്ഞാന വീഥികളില്‍ ആരു സഞ്ചരിച്ചു
മതവും ജാതിയും ഇവിടെ മനുഷ്യനെ മതില്‍ കെട്ടിത്തിരിച്ചു
(ഭ്രാന്താലയം...)
ശങ്കരന്‍ ജനിച്ചു ഗാന്ധിജി ജനിച്ചു ശ്രീനാരായണന്‍ ജനിച്ചു
അവരുടെ അദ്വൈത സന്ദേശങ്ങള്‍ ആരെ നയിച്ചു
അവരുടെ വിശ്വാസ സംഹിതകള്‍ ആരു സ്വീകരിച്ചു
മതവും ജാതിയും ഇവിടെ മനുഷ്യനെ മതില്‍കെട്ടിത്തിരിച്ചൂ
മതില്‍കെട്ടിത്തിരിച്ചൂ
(ഭ്രാന്താലയം...)