കാമ ക്രോധ ലോഭ മോഹ

കാമ ക്രോധ ലോഭ മോഹ മദമാൽസര്യങ്ങൾ 
കാലമാകും കല്ലോലിനിയുടെയോരോ കൈവഴികൾ 
അവയൊഴുകുന്ന നീരാഴിമുഖത്തൊരുമിച്ചെത്തുന്നു 
ജന്മങ്ങൾ അവയിലെ ജലബുദ്ബുദങ്ങൾ -മൃണ്മയ പുഷ്പങ്ങൾ

പ്രളയക്കാറ്റിൽ പൊട്ടിത്തകരും പ്രപഞ്ചദാഹങ്ങൾ 
പഞ്ചഭൂതപഞ്ജരത്തിൽ പിടയും മോഹങ്ങൾ
ആദിയുഗത്തിൻ നാഭീനളിനദലങ്ങൾ വിടർന്നൊരു കാലം-
അവയിലലൗകികസുന്ദര സർഗ്ഗപ്രതിഭയുണർന്നൊരു കാലം 

അണ്ഡകടാഹഭ്രമണപഥങ്ങളിലമൃതു തളിക്കുമുഷസ്സിൽ 
അങ്ങും ഞാനും പ്രകൃതിയുമൊന്നിച്ചന്നു കൊളുത്തിയ നാളം 
അണുപരമാണുപരമ്പരകളിലെ പ്രണയജ്വാലാനാളം 

ആ നിമിഷം മുതൽ ഊതിയണയ്ക്കാൻ അണയുകയല്ലോ മൃത്യു
നഗ്നപദങ്ങളിൽ നഖമുന നീട്ടി - നെറ്റിക്കണ്ണു വിടർത്തി 
കറുത്ത ചിറകും വീശി വരുന്നു കാലാതീതൻ മൃത്യു

അഭയം നൽകും തേജോരൂപനെ അപാരതേ നീ കണ്ടോ
അരയാലിലയിൽ - കാരണജലധിത്തിരമാലയിലവനുണ്ടോ
ഞാനൊരചുംബിത പുഷ്പദളത്തിലെ മൗനരാഗം പോലെ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kama krodha lobha

Additional Info