അമ്മ തൻ നെഞ്ചിൽ

 

അമ്മ തൻ നെഞ്ചിൽ നിസ്സ്വാർത്ഥ തപസ്സിന്റെ-
യാദ്യ പാഠത്തെക്കുറിക്കും വിരൽകളിൽ
വിണ്ണിന്റെ താക്കോൽ മുറുകെ പിടിച്ചല്ലീ
വന്നിതിരിക്കുന്നതവർ തൻ കിടാവഹൊ
ഇന്നു താൻ പൂർണ്ണമായ്‌ മാതാപിതാക്കളെ
നന്ദിതമാകിയയൂഷ്മള പരിണയം
ലളിത്യമേറുമീക്കയ്യിനേ കെൽപ്പുള്ളു
വേളിച്ചരടിന്റെ കെട്ടു മുറുക്കുവാൻ
മഞ്ജുവാമീ ചെഞ്ചൊടിക്കേ കഴിവുള്ളൂ
മംഗല്യക്കുറിക്കാഭ കൂട്ടീടുവാൻ
കമ്രമാമീക്കവിൾതട്ടിനേപാടുള്ളു
നിർമ്മലപ്രേമത്തെ മാറ്റു നോക്കീടുവാൻ
ഇമ്മഹിതൈശ്വരാംശത്തിനേ സാധ്യമീ
അമ്മയെയച്ഛനൊടേകീകരിക്കുവാൻ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Amma than Nenjil