എരിയും സ്നേഹാര്‍ദ്രമാം
എരിയും സ്നേഹാര്‍ദ്രമാം എന്റെ ജീവിതത്തിന്റെ
തിരിയില്‍ ജ്വലിക്കട്ടെ ദിവ്യമാം ദുഃഖജ്ജ്വാല
എങ്കിലും നെടുവീര്‍പ്പിന്‍ ധൂമരേഖയാല്‍ നൂനം
പങ്കിലമാക്കില്ലെന്നും ദേവമാര്‍ഗ്ഗമാം വാനം
എങ്കിലും വാതിയാത്മ വാപിയാം ഊഷ്മാവാര്‍ക്കും
പങ്കിടില്ല ജന്മാന്തം ഞാനതിലെരിഞ്ഞാലും
എന്‍ ചിതയിങ്കല്‍ തന്നെ ആണു ഞാന്‍ എന്നാലേതോ
പുഞ്ചിരിത്തിളക്കത്തെ പഥികന്‍ ദര്‍ശിക്കുന്നു
വീണു ഞാനാകാശത്തിന്‍ അത്യഗാധതയിങ്കല്‍
താണുപോയേക്കാം മൂര്‍ച്ഛാധീനമായ് അല്ലെന്നാകില്‍
ഭസ്മമായേക്കാം തീരെ ക്ഷുദ്രനാം എന്നെപ്പിന്നെ
വിസ്മരിച്ചേക്കാം കാലം എന്നാലും ഇതു സത്യം
ജീവിതമെനിക്കൊരു ചൂളയായിരുന്നപ്പോള്‍
ഭൂവിനാ വെളിച്ചത്താല്‍ വെണ്മ ഞാന്‍ ഉളവാക്കി
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Eriyum snehardramaam
Additional Info
Year:
1970
ഗാനശാഖ: