പാവം മാനവഹൃദയം
പാവം മാനവഹൃദയം ഇരുളിൻ കാരാഗാരം - മെല്ലെ വലിച്ചുതുറന്നു പുറത്തുള്ളഴകിൻ പരമോത്സവമൊരു നോക്കാൽ കണ്ടു കുളിർക്കുന്നു... നരഹൃദയം പാവം മാനവഹൃദയം
ആരു ചവിട്ടിത്താഴ്ത്തിലും അഴലിൻ പാതാളത്തിലൊളിക്കിലുമേതോ പൂർവ്വസ്മരണയിലാഹ്ലാദത്തിൻ ലോകത്തെത്തും ഹൃദയം...
പാവം മാനവഹൃദയം
കടലലയെല്ലാം വീണക്കമ്പികളായി മുറുക്കി കരളാൽ പഴയൊരു തുടികൊട്ടി പുതുപാട്ടുകൾ പാടി രസിക്കും മാനവഹൃദയം - പാവം മാനവഹൃദയം
ഒരു താരകയെ കാണുമ്പോൾ അതു രാവു മറക്കും പുതുമഴകാൺകെ വരൾച്ച മറക്കും പാൽച്ചിരി കണ്ടതു മൃതിയെ മറന്നു സുഖിച്ചേ പോകും...
പാവം മാനവഹൃദയം ഇരുളിൻ കാരാഗാരം - മെല്ലെ വലിച്ചു തുറന്നു പുറത്തുള്ളഴകിൻ പരമോത്സുകമൊരു നോക്കാൽ കണ്ടു കുളിർക്കുന്നു നരഹൃദയം പാവം മാനവഹൃദയം
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Paavam manavahrudayam
Additional Info
ഗാനശാഖ: