കെ സി വർഗീസ് കുന്നംകുളം
K C Varghese Kunnamkulam
1945 ൽ കുന്നംകുളത്ത് കാക്കശ്ശേരി വീട്ടില് ചേറുവിന്റേയും സാറാമ്മയുടേയും മകനായി ജനിച്ചു. ഒൻപതാം ക്ലാസ് വരെ വിദ്യാഭ്യാസം പൂർത്തിയാക്കിയ വർഗീസ്, ചലച്ചിത്ര സംഗീത സംവിധായകനായ ജോബിന്റെ കീഴിൽ സംഗീതം അഭ്യസിച്ചു. ദേവരാജൻ മാഷിന്റെ 'കാളിദാസകലാകേന്ദ്രം' എന്ന നാടക സമിതിയിൽ അൽപകാലം ഗായകനായിരുന്നു. അതിനു ശേഷം മദ്രാസിലെത്തിയ വർഗീസ്, 'പ്രീതി' എന്ന ചിത്രത്തിൽ ജാനകിയമ്മയോടൊപ്പം ഒരു യുഗ്മഗാനം പാടി ചലച്ചിത്ര പിന്നണി ഗായക രംഗത്തേക്ക് കടന്നു വന്നു. പിന്നീട് പത്മരാജന്റെ 'നവംബറിന്റെ നഷ്ടം' എന്ന ചിത്രത്തിലൂടെ സംഗീത സംവിധായകനായി മാറി. ഭാര്യ : ഓമന, മകൻ അനീഷ്