നീലനിലാവില്‍ ഞാന്‍ നിദ്രയുണര്‍ന്നു

നീലനിലാവില്‍ ഞാന്‍ നിദ്രയുണര്‍ന്നു
നീവരും വഴിയില്‍ ഞാന്‍ കാത്തു തളര്‍ന്നു
താരകം താരാട്ടു പാടാന്‍ ശ്രമിച്ചു
താഴമ്പു മണമേന്തും കാറ്റും ചലിച്ചു
നീലനിലാവില്‍ ഞാന്‍ നിദ്രയുണര്‍ന്നൂ

കരിമേഘക്കീറില്‍ ഞാന്‍ കാവ്യം രചിച്ചു
കാവ്യം നിനക്കായ് ഞാന്‍ കാറ്റിലയച്ചു
കടലിലെ കൊടുങ്കാറ്റിൽ മേഘം കറങ്ങി
കടലല നടുവിലെൻ കാവ്യമുറങ്ങി
നീലനിലാവില്‍ ഞാന്‍ നിദ്രയുണര്‍ന്നൂ

പൂനിലാപ്പാലൊരു പുഴയായൊഴുകി
പുഴയില്‍ ഞാനൊരു പൂവായൊഴുകി
പുലരുവാറായപ്പോള്‍ പുഴപോയ് മറഞ്ഞു
പാതിരാപ്പൂ ഞാന്‍ മണ്ണിലലിഞ്ഞു

നീലനിലാവില്‍ ഞാന്‍ നിദ്രയുണര്‍ന്നു
നീവരും വഴിയില്‍ ഞാന്‍ കാത്തു തളര്‍ന്നു
താരകം താരാട്ടു പാടാന്‍ ശ്രമിച്ചു
താഴമ്പു മണമേന്തും കാറ്റും ചലിച്ചു
നീലനിലാവില്‍ ഞാന്‍ നിദ്രയുണര്‍ന്നൂ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Neelanilavil njan