പഴയൊരു ഫിയറ്റ് കാറാണ്

പഴയൊരു ഫിയറ്റ് കാറാണ്
കാറിന്റെ നിറമോ കറുപ്പാണ്
റീട്രെഡ് ടയറാണ് ടാറിട്ട റോഡാണ്
ക്ലച്ചുണ്ട് ബ്രേക്കുണ്ട് ഹോണുമുണ്ട്
(പഴയൊരു..)

ഓയിലും പെട്രോളും വെറുതേ തരാം
മുതലാളി കാറൊന്നു ട്രയലെടുക്കും
ഓടിച്ചു മടുത്തൊരു മുതലാളി
എവിടെയും തട്ടില്ല മുട്ടില്ല പൊട്ടില്ല

ഒത്തിരി ഒത്തിരി കണ്ടവനാ
പുത്തരിയല്ല കുറേ കൊണ്ടവനാ
ഓടിച്ചു കഴിഞ്ഞാല്‍ തുടച്ചുതരാം
തുടയ്ക്കുമ്പോള്‍ ഞാനൊന്നു ഹോണടിക്കും
(ഒത്തിരി..)

പഴയൊരു ഫിയറ്റ് കാറാണ്
കാറിന്റെ നിറമോ കറുപ്പാണ്
റീട്രെഡ് ടയറാണ് ടാറിട്ട റോഡാണ്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pazhayoru fiat

Additional Info

Year: 
1981

അനുബന്ധവർത്തമാനം