സ്വര്‍ഗ്ഗമാര്‍ഗ്ഗം തേടിയലഞ്ഞവര്‍
സ്വര്‍ഗ്ഗമാര്‍ഗ്ഗം തേടിയലഞ്ഞവര്‍
കള്ളുകണ്ടില്ല തെങ്ങിന്‍ കള്ളുകണ്ടില്ല
സ്വപ്നലോക തീര്‍ഥാടകർ
സ്ത്രീയെ കണ്ടില്ല - അവര്‍
സ്ത്രീയെ കണ്ടില്ല
സ്വര്‍ഗ്ഗസ്വപ്നം കുപ്പിയിലാക്കിയ
ഹിപ്പിയെ കണ്ടു ഞാന്‍
ഒരു ഹിപ്പിയെ കണ്ടു ഞാന്‍
സന്മാര്‍ഗ്ഗികളേ സന്യാസികളേ
സ്ത്രീയൊരു ലഹരിയല്ലോ - മുഴുനഗ്ന
സ്ത്രീയൊരു ലഹരിയല്ലോ
ഓ ഗ്രൂവി ഐ ആം ഹാപ്പി
(സ്വര്‍ഗ്ഗമാര്‍ഗ്ഗം..)
റോമാരാജ്യ രാജാക്കന്മാര്‍
സ്വര്‍ഗ്ഗം സൃഷ്ടിച്ചു - ഭൂമിയില്‍
സ്വര്‍ഗ്ഗം സൃഷ്ടിച്ചു
ഓമര്‍ഖയ്യാമിന്‍ കാമം കാണാന്‍
ദൈവമാശിച്ചു - സാക്ഷാല്‍
ദൈവമാശിച്ചു
ഓ ഗോഡ് ദൈവമാശിച്ചു
സ്വര്‍ഗ്ഗമാര്‍ഗ്ഗം തേടിയലഞ്ഞവര്‍
കള്ളുകണ്ടില്ല തെങ്ങിന്‍ കള്ളുകണ്ടില്ല
സ്വപ്നലോക തീര്‍ഥാടകർ
സ്ത്രീയെ കണ്ടില്ല - അവര്‍
സ്ത്രീയെ കണ്ടില്ല
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Swargamargam
Additional Info
Year:
1981
ഗാനശാഖ: