ഉമ്മ തരുമോ ഉമ്മ തരുമോ
Music:
Lyricist:
Film/album:
ഉമ്മ തരുമോ ഉമ്മ തരുമോ പൂമ്പാറ്റേ
പൂവു ചോദിച്ചു പൂങ്കവിളില്‍
ഉമ്മ തരുമോ പൂമ്പാറ്റേ ഉമ്മ തരുമോ പൂമ്പാറ്റേ
ഉമ്മതരാം ഉമ്മതരാം ഉണ്ണിപ്പൂവേ ഉമ്മതരാം
കുഞ്ഞിക്കവിളില്‍ കുങ്കുമക്കവിളില്‍
അമ്മതരാം പൊന്നുമ്മ
അമ്മതരാം പൊന്നുമ്മ (ഉമ്മ തരുമോ..)
വെണ്മുകില്‍ മെത്തയില്‍ ചന്ദ്രന്‍ താരത്തെ
ചുമ്പിച്ചുറക്കും നേരത്ത്
പ്രാണസഖിയെ തേടിത്തേടി
വാനമ്പാടി പാടുന്നു (ഉമ്മ തരുമോ..)
ഉമ്മ തരാം ഉമ്മ തരാം അമ്മതരാം പൊന്നുമ്മ
ഉമ്മ തരാം ഉമ്മ തരാം അമ്മതരാം പൊന്നുമ്മ
കുഞ്ഞിക്കവിളത്തുമ്മ തന്നാല്‍ അമ്മയ്ക്കിങ്ങോട്ടെന്തു തരും
അച്ഛന്‍ നല്ലൊരുമ്മ തരും (ഉമ്മ തരുമോ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
umma tharumo
Additional Info
ഗാനശാഖ: